Pages

Sunday, September 23, 2012

ട്രിവാണ്ട്രം ലോഡ്ജ് (Trivandrum Lodge)




          “ബ്യുട്ടിഫുള്‍” എന്ന ബ്യുട്ടിഫുള്‍ ചിത്രത്തിന് ശേഷം അതേ ടീം വീണ്ടുമൊന്നിക്കുന്ന സിനിമ എന്നത് കൊണ്ട് പ്രേക്ഷക വൃന്ദം പുലര്‍ത്തിയ പ്രതീക്ഷ അണുവിട തെറ്റിച്ചില്ല ട്രിവാണ്ട്രം ലോഡ്ജ് എന്ന പുതിയ സിനിമയും.സംവിധായകനായി V.K.P എന്ന വി.കെ.പ്രകാശും നടനായി ജയസൂര്യയും എഴുത്തുകാരനും അഭിനേതാവും ആയി അനൂപ്‌ മേനോനും ഇത്തവണ നമ്മുടെ അടുത്തെത്തുന്നത് വളരെ റിയാലിസ്റിക് ആയ ഒരു പിടി കഥാപാത്രങ്ങളും ജീവിത മുഹൂര്‍ത്തങ്ങളും ആയിട്ടാണ്. അതുകൊണ്ട് തന്നെ 2 മണിക്കൂര്‍ നീളുന്ന  'ട്രിവാന്‍ഡ്രം ലോഡ്‍ജ്വ്യത്യസ്തമായ മറ്റൊരു മനോഹര ചിത്രമായി തീരുന്നുണ്ട്.

               ചിത്രത്തിന്‍റെ പേര് സൂചിപ്പിക്കുന്ന പോലെതന്നെ ഒരു ലോഡ്ജും അതിലെ അന്തെവാസികളിലൂടെയുമാണ് കഥ പറഞ്ഞു പോകുന്നത്.മലയാള സിനിമകളില്‍ കണ്ടു വരാറുള്ള ഒരു സ്റ്റോറി ലൈനിംഗ് അപ്പ്‌ സമ്പ്രദായമല്ല ചിത്രത്തിലുള്ളത്.മറിച്ച് ലോഡ്‍ജുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ചില ജീവിതങ്ങളിലൂടെ പ്രണയം,കാമം തുടങ്ങി മലയാളി എന്നും പറയാന്‍ മടിച്ച ചില ശക്തമായ മാനസിക അവസ്ഥകളെ നര്‍മ്മത്തിന്‍റെ മേന്‍പൊടിചേര്‍ത്ത് അവതരിപ്പിക്കുകയാണ് സംവിധായകനും എഴുത്ത്കാരനും ചെയ്തിട്ടുള്ളത്.അതിനാല്‍ മലയാളി “അശ്ലീലം” എന്ന് ലേബല്‍ ഇട്ട ഒരു പാട് സംഭാഷണ ഭാഗങ്ങള്‍ ചിത്രത്തില്‍ കടന്നു വരുന്നുമുണ്ട്.അതുകൊണ്ട് തന്നെ കുടുംബ പ്രേക്ഷകര്‍ ചിത്രം വേണ്ടപോലെ അംഗീകരിച്ചുകൊള്ളണമെന്നില്ല(അവരെ വെറുതെ വിടുക,അവര്‍ അമ്മായിയുടെയും,മരുമകന്‍റെയും,പെണ്‍ വേഷം കെട്ടിയ ആണിന്‍റെയും വില കുറഞ്ഞ ദ്വയാര്‍ത്ഥ പ്രയോഗ നര്‍മ്മങ്ങള്‍ക്ക് പൊട്ടി ചിരിച്ചോട്ടെ....).

        ഭര്‍ത്താവില്‍ നിന്ന് ഡിവോഴ്സ് വാങ്ങി കഥയെഴുതാന്‍ കൊച്ചി നഗരത്തില്‍ എത്തുന്ന ധ്വനി(ധ്വനി/ഹണി റോസ്)യെന്ന കഥാപാത്രത്തിലൂന്നിയാണ്‌ 'ട്രിവാന്‍ഡ്രം ലോഡ്‍ജി'ന്റെ ആദ്യ കഥാഭാഗം വികസിക്കുന്നത്.എടുത്ത് പറയത്തക്ക നല്ല വേഷങ്ങള്‍ ഒന്നും ഇതുവരെ ചെയ്തിട്ടിലെങ്കിലും തികഞ്ഞ കൈയ്യടക്കത്തോടെ ഹണി തന്‍റെ റോള്‍ ഭംഗിയാക്കി എന്ന്‍ വേണം പറയാന്‍.അവിടെ അവള്‍ പരിചയ പെടുന്ന അബ്ദു(ജയസൂര്യ) എന്ന ചെറുപ്പക്കാരന്‍ ലൈംഗികദാഹ ശമനം ലഭിക്കാതെ വരുമ്പോള്‍ വൈകൃതങ്ങള്‍ക്ക് അടിമപെട്ട് പോകുന്ന ഒരു യുവ സമൂഹത്തിന്‍റെ പ്രതിനിധിയാണ്.ജയസൂര്യ വളരെ മനോഹരമാക്കിയിട്ടുണ്ട് ഈ കഥാപാത്രത്തെ,അയാളുടെ ജീവിത്തിലേക്കും അതിനു ചുറ്റും വരുന്ന ഒരു പറ്റം കാമത്തിന്‍റെ വ്യത്യസ്ത മുഖങ്ങളിലെക്കും സിനിമ കടന്ന് ചെല്ലുന്നു. നടക്കാതെ പോയ മോഹങ്ങളുടെ “999”ഉം അതിന്‍റെ ശാസ്ത്രവും കൊണ്ട് നടക്കുന്ന വൃദ്ധനും, ന്യു ജെന്‍ ഫേസ്ബുക്കും മൊബൈലും,പഴമയുടെ കൊച്ചു പുസ്തകങ്ങളും,ദുരുദ്വേശ പരാമായി നടത്തുന്ന സ്പായും,സിനിമാ മോഹങ്ങളുടെ ദുരുപയോഗവും,ശരീരം വിറ്റ് ജീവിക്കുന്ന ഒരു സമൂഹത്തിന്‍റെ കുടുംബ പശ്ചാത്തലവും അതില്‍ അനൂപ്‌ മേനോന്‍ ഭംഗിയായി വരച്ചിടുന്നു.ചിത്രത്തിന്‍റെ അന്ത്യതോടടുക്കുമ്പോള്‍ ഈ നിറം കെട്ട ലോകങ്ങള്‍ക്കപ്പുറം ശരീരാതീതമായ പ്രണയത്തിന്‍റെ മറ്റു ചില മുഖങ്ങള്‍ ഹരിശങ്കരി(അനൂപ്‌ മേനോന്‍)ലൂടെയും അയാളുടെ ഭാര്യയായി അഭിനയിച്ച ഭാവനയിലൂടെയും സ്കൂള്‍ വിദ്യാര്‍ഥിയായ മകന്‍ അര്‍ജുനി(മാസ്റ്റര്‍ ധനഞ്ജയ്)ലൂടെയും അവന്‍ സ്നേഹിക്കുന്ന അമല(ബേബി നയന്‍താര)യിലൂടെയും ഇതള്‍ വിരിയുന്നു,മലയാളി കണ്ടു മടുത്ത ഹീറോ ഹീറോഇന്‍ മരം ചുറ്റി പ്രണയത്തില്‍ നിന്ന് “കണ്ണിനുള്ളില്‍ നീ കണ്മണി” എന്ന ഗാനത്തിലൂടെ സംവിധായകന്‍ നിഷ്കളങ്കമായ ഒരു പ്രണയലോകത്തേക്ക് കാഴ്ചക്കാരെ കൂട്ടികൊണ്ട് പോകുന്നു.നന്മയുടെ ചില ഓര്‍മ്മ പെടുത്തലുകള്‍ അവശേഷിപ്പിച്ച് ചിത്രം അവസാനിപ്പിക്കുമ്പോള്‍ സിനിമയുടെ caption കടമെടുത്ത്‌ trivandrum lodgeനെ ഇങ്ങനെ വിശേഷിപ്പിക്കാം “A Tale Of Love,Lust,Longing”

            പ്രദീപ്‌ നായരുടെ സിനിമാറ്റൊഗ്രഫിയും M.ബാവയുടെ കലാസംവിധാനവും എടുത്ത്‌ പറയേണ്ടതാണ്‌,അത്ര മനോഹരമായാണ് trivandrum lodgeന്‍റെ സെറ്റ്‌ നിര്‍മിക്കപെട്ടതും അതിലെ രംഗങ്ങള്‍ 'ട്രിവാന്‍ഡ്രം ലോഡ്‍ജ്'  ന്‍റെ എല്ലാ വികാരങ്ങളും ഒപ്പിയെടുക്കാന്‍ വണ്ണം ഗ്രേ ഷേഡില്‍ ചിത്രീകരിക്കപെട്ടതും(helicam camera വെച്ച് ചില രംഗങ്ങള്‍ ഷൂട്ട്‌ ചെയ്ത ആദ്യ മലയാള സിനിമകൂടിയാണ് trivandrum lodge).ചിത്രത്തിലെ മൂന്ന് ഗാനങ്ങളും M.ജയചന്ദ്രന്‍ മനോഹരമാക്കി എന്ന് പറയാതിരിക്കാന്‍ വയ്യ.



                              പി.ബാലചന്ദ്രന്,സൈജു കുറുപ്പ്സുകുമാരിജനാര്‍ദ്ദനന്‍,ദേവി അജിത്ത്,അരുണ്‍,കൃഷ്ണപ്രഭ,നന്ദു തുടങ്ങി വന്നു പോകുന്ന എല്ലാ അഭിനേതാക്കളും  തങ്ങളുടെ ഭാഗങ്ങള്‍ മനോഹരമാക്കിയിട്ടുണ്ട്. “തൂവാനത്തുമ്പികളിലെ” തങ്ങളെ(ബാബു നമ്പൂതിരി)യും “ബ്യുട്ടിഫുള്‍”ലെ കന്യകയെ(തെസ്‍നി ഖാന്‍)യും പുനരവതരിപ്പിച്ചത്തിലൂടെയും “തൂവാനത്തുമ്പികളിലെ” “ജയകൃഷ്ണനെ” കുറിച്ച് പരാമര്‍ശിച്ചതിലും കൂടി തന്‍റെ തിരക്കഥകളില്‍ തന്‍റെതായ മുദ്ര പതിപ്പിക്കാറുള്ള അനൂപ്‌ മേനോന്‍ ഇത്തവണയും ആ പതിവ്‌ തുടരുന്നു.പക്ഷെ ജയചന്ദ്രന്‍ ചെയ്ത ചായക്കടക്കാരന്‍ അച്ഛനും അയാളുടെ ദുര്‍വാശിയും,ലാന്‍ഡ്‌ സീസ് ചെയ്യാന്‍ വരുന്ന ഉദ്യോഗസ്ഥരും.അവസാനം കൈ വരുന്ന അവകാശ രേഖകളും അവസരോചിതമല്ലാത്ത കൂട്ടി ചേര്‍ക്കലുകള്‍ ആയി തോന്നി. എന്നിരുന്നാലും “ഒരാളെ മാത്രം സ്നേഹിക്കുക,intense ആയി പ്രണയിക്കുക,to be a one women man,മനസിലും ശരീരത്തിലും ഒരാള്‍ മാത്രം,അതങ്ങനെ ചെയ്യാന്‍ It demands a mind of quality” എന്ന ഒരൊറ്റ ഡയലോഗിലൂടെ അനൂപ്‌ മേനോന്‍ തന്നിലെ എഴുത്ത്‌ കാരന്‍റെ identityക്ക് അടിവരയിട്ടു എന്ന് വേണം പറയാന്‍

              ചുരുക്കി പറഞ്ഞാല്‍ trivandrum lodgeലെ മുറികളും അതിനുള്ളിലെ കഥകളും കഥാപാത്രങ്ങളും ഇന്നത്തെ മലയാളി മനസുകളുടെ നേര്‍കാഴ്ച്ചകള്‍ ആകുകയാണ്.അതുകൊണ്ട് തന്നെയാണ് ടിക്കെറ്റ്‌ എടുത്ത്‌ സിനിമ കാണാന്‍ വരുന്ന പ്രേക്ഷകന്‍ ഈ ചിത്രം നിറഞ്ഞ കൈയ്യടികളോടെ സ്വീകരിക്കുനതും.

ഒറ്റവാക്കില്‍ : സിനിമയെ ഗൌരവമായി സമീപിക്കുന്ന ഒരു വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍ ഒരിക്കലും ഈ സിനിമ കാണാതെ വിടരുത്‌,THIS LODGE IS PRICE WORTH!!!!!

വാല്‍കഷ്ണം : അജ്ഞാതന്‍ balcony seatല്‍ ഇരുന്നാണ് സിനിമ കണ്ടത്‌.., സിനിമയില്‍ കഴുത്ത് ഉളുക്കിയ നായികയുടെ അടുത്തേക്ക്‌ എണ്ണയുമായി പോകുന്ന നായകന്‍റെ രംഗത്തിന്‍റെ മുകളില്‍ “INTERVEL” എന്നെഴുതി കാണിച്ചപ്പോള്‍ പിന്നിലിരുന്ന കാണിയുടെ വായില്‍ നിന്ന്‍ വീണതിങ്ങനെ “അയ്യേ പറ്റിച്ച് intervel ആയി...” , ഇതല്ലേ മക്കളെ യഥാര്‍ത്ഥ സദാചാരം....

Sunday, July 8, 2012

ഉസ്താദ്‌ ഹോട്ടല്‍ (Usthad Hotel)


മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക്‌ ശേഷം അന്‍വര്‍ റഷീദ്‌ എന്ന സംവിധായകന്‍ മടങ്ങിയെത്തിയിരിക്കുന്നു, ഉസ്താദ്‌ ഹോട്ടല്‍ എന്ന്‌ ചിത്രത്തിലൂടെ. രാജമാണിക്യം, ചോട്ടാ മുംബൈ, അണ്ണന്‍ തമ്പി എന്നീ ഹിറ്റ്‌ ചിത്രങ്ങളിലൂടെ മലയാളികളെ കയ്യിലെടുത്ത അന്‍വര്‍ റഷീദ്‌ പിന്നീട്‌ 'കേരള കഫെ'യിലെ ബ്രിഡ്ജ്‌ എന്ന ചിത്രം സംവിധാനം ചെയ്ത്‌ കയ്യടി നേടിയിരുന്നു. 'കേരള കഫെ'യിലെ തന്നെ 'ജേര്‍ണി' എന്ന ചിത്രം സംവിധാനം ചെയ്ത അഞ്ജലി മേനോന്‍ തിരക്കഥാകൃത്തായി ഉസ്താദ്‌ ഹോട്ടലില്‍ എത്തുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്‌. ഈ വര്‍ഷം തന്നെ പുറത്തിറങ്ങിയ അഞ്ജലി മേനോണ്റ്റെ മഞ്ചാടിക്കുരു മികച്ച അഭിപ്രായം നേടിയിരിക്കെ മഞ്ചാടിക്കുരുവിലൂടെ അവതരിപിച്ച ലാളിത്യമേറിയ കഥാപാത്രങ്ങളെ ഉസ്താദ്‌ ഹോട്ടലിലും പ്രതീക്ഷിക്കുന്ന പ്രേക്ഷകരുടെ മനസ്സ്‌ നിറച്ചിരിക്കുകയാണ്‌ ഉസ്സ്താദ്‌ ഹോട്ടല്‍.

 ദുല്‍ഖര്‍ സല്‍മാനും തിലകനും തകര്‍ത്തഭിനയിച്ച ഉസ്താദ്‌ ഹോട്ടല്‍ മികച്ച പ്രതികരണങ്ങള്‍ നേടുന്നു. മാജിക്‌ ഫ്രേയ്ംസിണ്റ്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ്‌ ചിത്രം നിര്‍മ്മിചിരിക്കുന്നത്‌. ട്രാഫിക്കിനും ചാപ്പാകുരിശിനും ശേഷം മറ്റൊരു ട്രെന്ദ്‌ സെറ്റര്‍ ഒരുക്കിയിരിക്കുകയാണ്‌ ലിസ്റ്റിന്‍....

. ഫൈസി(ദുല്‍ഖര്‍) എന്ന കേന്ദ്രകഥാപാത്രത്തിണ്റ്റെ ജീവിതമാണ്‌ 'ഉസ്താദ്‌ ഹോട്ടലി'ലൂടെ അഞ്ജലി മേനോന്‍ പറയുന്നത്‌. കരീമിക്കയുടെ(തിലകന്‍) കൊച്ചുമകന്‍ ആണ്‌ ഫൈസി. ബാപ്പ റസാക്കി(സിദ്ധിക്ക്‌)നെ പറ്റിച്ച്‌ എം.ബി.എയ്ക്ക്‌ പകരം ഷെഫ്‌ പഠനത്തിനു പോകുന്ന ഫൈസി പിന്നീട്‌ ചില കാരണങ്ങളാല്‍ ബാപ്പയോട്‌ പിണങ്ങി തണ്റ്റെ ഉപ്പൂപ്പയുടെ ഉസ്താദ്‌ ഹോട്ടലില്‍ എത്തുന്നു.തുടര്‍ന്നുണ്ടാവുന്ന ജീവിതത്തിണ്റ്റെ രുചിക്കൂട്ടുകളാണ്‌ കഥാസാരം.കണ്ട്‌ മടുത്ത ഹാര്‍ട്ട്‌ അറ്റാക്ക്‌ സീനുകളില്‍ നര്‍മ്മം നിറച്ചത്‌ വ്യത്യസ്തത പുലര്‍ത്തി. കഥാന്ത്യത്തോടടുക്കുമ്പോള്‍ ശക്തമായ വിഷയം കൈകാര്യം ചെയ്യുമ്പോള്‍ പോലും സ്വല്‍പ്പം ഇഴച്ചില്‍ അനുഭവപ്പെടുന്നതായി തോന്നി. അവസാന നിമിഷങ്ങളില്‍ ചില കഥാപാത്രങ്ങള്‍ക്ക്‌ സംഭവിക്കുന്ന സ്വഭാവത്തിലെ വ്യക്തമായ മാറ്റം വിശ്വാസയോഗ്യമല്ലെന്ന് പറയേണ്ടിവരും.

 തിലകണ്റ്റേയും ദുല്‍ഖറിണ്റ്റേയും അഭിനയം മികച്ച്‌ നിന്നു. കൂടാതെ മട്ട്‌ കഥാപാത്രങ്ങളേയും എടുത്ത്‌ പറയേണ്ടതാണ്‌.ഓര്‍ത്തഡോക്സ്‌ ചുറ്റുപാടുകളില്‍ നിന്നും പുറത്തുചാടാന്‍ ശ്രമിക്കുന്ന നായികയായി നിത്യ മേനോന്‍ തരക്കേടില്ലാത്ത അഭിനയം കാഴ്ചവെച്ചു. കോഴിക്കോടന്‍ ഭാഷയുടെ മനോഹരമായ ആവിഷ്കാരം ചിത്രത്തെ കൂടുതല്‍ ലാളിത്യമുള്ളതാക്കി. കോയിക്കോടന്‍ ബിരിയാണിയും, പ്രണയത്തിണ്റ്റെ 'വാതിലില്‍ ആ വാതിലില്‍' നിറയുന്ന സുലൈമാനിയും വെറും രുചിക്കൂട്ടുകള്‍ മാത്രമല്ല രസക്കൂട്ടുകള്‍ കൂടിയാണെന്ന സന്ദേഷം ചിത്രം നല്‍കുന്നുണ്ട്‌. ആകാശങ്ങള്‍ മാത്രം സ്വപ്നം കാണാന്‍ കൊതിക്കുന്ന യുവത്വത്തിനു നേരെ ജീവിതത്തിണ്റ്റെ മറ്റൊരു മുഖം ഉണ്ടെന്ന്‌ മനസ്സിലാക്കി കൊടുക്കാന്‍ ശ്രമിച്ചുകൊണ്ട്‌ ചിത്രം അവസാനിക്കുന്നു.

 കണ്ടുമടുത്ത ഫാമിലി മൂവി ട്രീറ്റ്മെണ്റ്റില്‍ നിന്നും വ്യത്യസ്തമായി പുതുമ തുളുമ്പുന്ന വിഷ്വത്സ്‌ ആണ്‌ ചിത്രം മുഴുവനും. കോഴിക്കോടിനെ അതിണ്റ്റെ എല്ലാ നിറങ്ങളോടും ലോകനാഥന്‍ എന്ന ക്യാമറാമാന്‍ ചിത്രത്തില്‍ പകര്‍ത്തിയിരിക്കുന്നു. സാഹോദര്യത്തിണ്റ്റെ സൂഫി വക്താക്കളായ ഖവാലികളുടെ ദൃശ്യങ്ങളും ചിത്രത്തെ കൂടുതല്‍ മനോഹരമാക്കി. കലാസംവിധാനം എടുത്ത്‌ പറയേണ്ടതാണ്‌. ഉസ്താദ്‌ ഹോട്ടലിനെ ഗംഭീരമായി ശൃഷ്ടിക്കാന്‍ ആനന്ദ്‌ എന്ന കലാസംവിധായകന്‌ കഴിഞ്ഞു.'അപ്പങ്ങള്‍ എമ്പാടും' എന്ന 'കല്ലുമ്മക്കായ' ബാന്‍ഡിണ്റ്റെ ഫ്യൂഷന്‍ ഒരു യൂത്ത്നെസ്സ്‌ ചിത്രത്തില്‍ നിറച്ചു 
നമ്മളില്‍ നിന്നും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നന്‍മയുടെ രുചിക്കൂട്ടുകളെ ഉസ്താദ്‌ ഹോട്ടല്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്‌.അജ്മീറ്‍ മരുഭൂമിയിലെ മഴപോലെ നന്‍മയുടെ കണങ്ങള്‍ ഭൂമിയില്‍ ഇപ്പോഴും അവശേഷിക്കുന്നു എന്ന ഓര്‍മ്മപ്പെടുത്തലില്‍, പ്റേക്ഷകരുടെ മനസ്സ്‌ നിറച്ച്‌ കൊണ്ട്‌ ചിത്രം അവസാനിക്കുന്നു. മലയാളസിനിമയുടെ രുചിഭേദങ്ങള്‍ അവസാനിക്കുന്നില്ല എന്ന സന്ദേശം നല്‍കിക്കൊണ്ട്‌....



റേറ്റിംഗ്‌ : 7/10


Monday, May 7, 2012

ഗ്രാന്‍റ്മാസ്റ്റര്‍ (Grandmaster)


മാടമ്പിക്ക്‌ ശേഷം ബി.ഉണ്ണിക്റ്‍ഷ്ണന്‍ മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌  ഗ്രാന്‍റ്മാസ്റ്റര്‍ . യു.ടി.വി മോഷന്‍ പിക്ചേര്‍സിണ്റ്റെ ആദ്യ മലയാളചലചിത്രം കൂടിയാണ്‌ ഇത്‌. ത്രില്ലര്‍ എന്ന പ്റ്‍ഥ്വിരാജ്‌ ചിത്രത്തിന്‌ ശേഷം ബി.ഉണ്ണിക്റ്‍ഷ്ണന്‍ തന്നെ തിരക്കഥ രചിച്ചിരിക്കുന്ന 'ഗ്രാന്‍റ്മാസ്റ്റര്‍' ഒരു കുറ്റാന്വേഷണത്തിണ്റ്റെ കഥയാണ്‌ പറയുന്നത്‌. ഈ ചിത്രം ഒരു ത്രില്ലര്‍ എന്ന ഗണത്തില്‍ പെടുത്താമെങ്കിലും ത്രില്ലര്‍ ജനുസ്സില്‍ പെട്ട ഒട്ടുമിക്ക ചിത്രങ്ങളിലും കണ്ടുവരുന്ന ചടുലത ഈ ചിത്രത്തില്‍ കാണാന്‍ സാധിക്കില്ല എന്നതൊഴിച്ചാല്‍ പടം പ്രേക്ഷകരെ നിരാശപ്പെടുത്തുന്നില്ല. ഐ. ജി. ചന്ദ്രശേഖര്‍ എന്ന പോലീസ്‌ ഓഫീസറുടെ ജീവിതത്തിലെ നിര്‍ണ്ണായക നിമിഷങ്ങളിലൂടെ സഞ്ചരിക്കുന്ന തിരക്കഥ ഒരു തുടര്‍കൊലപാതകത്തിണ്റ്റെ അന്വേഷണങ്ങളിലൂടെയും കടന്നുപോകുന്നു. ഐ. ജി. ചന്ദ്രശേഖരനായി സൂപ്പര്‍സ്റ്റാറിണ്റ്റെ മാനറിസങ്ങളൊന്നുമില്ലാതെ അഭിനയിച്ച്‌ മോഹന്‍ലാല്‍ കയ്യടി നേടി. ഏറെകാലത്തിനുശേഷം മോഹന്‍ലാല്‍ ചെയ്ത മികച്ച വേഷമായി ഈ കഥാപാത്രത്തെ വിലയിരുത്താം. മലയാളസിനിമയിലെ മാറ്റത്തിണ്റ്റെ കാഹളങ്ങള്‍ക്കിടയില്‍ വ്യക്തമായ തിരിച്ചുവരവ്‌ നടത്തിയിരിക്കുകയാണ്‌ മോഹന്‍ലാല്‍ ഗ്രാന്‍റ്മാസ്റ്ററിലൂടെ.

 കൊച്ചിയിലെ കുറ്റക്റ്‍ത്യങ്ങളുടെ ഉത്ഭവം കണ്ടുപിടിച്ച്‌ അത്‌ തടയാന്‍ തുടങ്ങിയ 'മെട്രോ ക്രൈം സ്റ്റോപ്പേജ്‌ സെല്ലി'ണ്റ്റെ തലവനാണ്‌ ഐ. ജി. ചന്ദ്രശേഖര്‍. ചെസ്സ്‌ കളിയില്‍ തല്‍പരനായ, മുന്‍പ്‌ നാഷണല്‍ ലെവലില്‍ മത്സരിച്ചിട്ടുള്ള ചന്ദ്രശേഖര്‍ പത്ത്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ തന്ത്രശാലിയായ കുറ്റാന്വേഷനകനായിരുന്നുവെന്നും, ചില ഒറ്റയാള്‍ പോരാട്ടങ്ങളിലൂടെ കുറ്റവാളികളെ കീഴ്പ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും ചിത്രത്തിണ്റ്റെ തുടക്കത്തില്‍ മുതിര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥരാലും, സഹപ്രവര്‍ത്തകനായ റഷീദി(ജഗതി)നാലും സമര്‍ത്ഥിക്കപ്പെടുന്നുണ്ട്‌. പത്ത്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഭാര്യ ദീപ്തി ചന്ദ്രശേഖര്‍(പ്രിയാമണി) വിവാഹജീവിതം മതിയാക്കി പിരിഞ്ഞുപോയതിണ്റ്റെ വിഷമത്തില്‍ കേസന്വേഷണങ്ങളോട്‌ ഇയാള്‍ ഇപ്പോള്‍ അലസത കാണിക്കുന്നു. അതിനാല്‍ തന്നെ എം.സി. എസ്‌. സി യുടെ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ ഉയര്‍ച്ച ഉണ്ടാവുന്നില്ല. ഇതിനിടയില്‍ സിറ്റിയില്‍ തുടര്‍ച്ചയായ മൂന്ന്‌ കിഡ്നാപ്പിംഗ്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു. മൂന്ന്‌ സുഹ്റ്‍ത്തുക്കളായ പെണ്‍കുട്ടികളെയാണ്‌ മൂന്ന്‌ ദിവസങ്ങളിലായി തട്ടികൊണ്ടുപ്പോവുന്നത്‌. ഇതില്‍ മൂന്നാമത്തെ കുറ്റക്റ്‍ത്യത്തിണ്റ്റെ ദ്റ്‍ക്സാക്ഷികള്‍ ചന്ദ്രശേഖറിനെ കണ്ട്‌ കാര്യങ്ങള്‍ തുറന്നുപറയുന്നു. തട്ടികൊണ്ട്‌ പോയ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഡൈവോഴ്സ്‌ ചെയ്തതാണെന്ന വസ്തുത ചന്ദ്രശേഖറിനെ ഈ കേസ്‌ അന്വേഷിക്കാന്‍ താല്‍പര്യം ഉളവാക്കുന്നു. തുടര്‍ന്ന്‌ കുറ്റവാളിയുടെ സങ്കേതം കണ്ടുപിടിക്കുകയും ഒറ്റയാള്‍ പോരാട്ടത്തിലൂടെ കുറ്റവാളിയായ ജെറോമിനെ(റിയാസ്‌ ഖാന്‍) കീഴ്പ്പെടുത്തുന്നു. ചന്ദ്രശേഖര്‍ തിരിച്ചുവന്നു എന്ന സഹപ്രവര്‍ത്തകരുടെ വിശ്വാസങ്ങള്‍ക്ക്‌ എതിരായി ഇയാള്‍ വീണ്ടും അലസതയിലേക്ക്‌ നീങ്ങുന്നു.ഇങ്ങനെയിരിക്കെയാണ്‌ ചന്ദ്രശേഖറിണ്റ്റെ അഡ്രസ്സില്‍ ഒരു കത്ത്‌ എം.സി.എസ്‌.സിയില്‍ എത്തുന്നത്‌. ഒരു ചെസ്സ്‌ കളിയില്‍ കരു നീക്കുന്ന ലാഘവത്തോടെ ഈ കത്ത്‌ വായിക്കുന്നത്‌. പിന്നീട്‌ അതിക്രൂരനായ ഒരു കുറ്റവാളി തനിക്കായി ഒരുക്കിയ ഒരു ഗെയിം ആയിരുന്നു ഈ കത്തെന്ന സത്യം ചന്ദ്രശേഖര്‍ മനസ്സിലാക്കുന്നു. കത്തിലെ സൂചനകള്‍ പിന്നീട്‌ നടക്കുന്ന കൊലപാതകത്തിലേക്ക്‌ ചന്ദ്രശേഖറിനെ നയിക്കുന്നു. ഗ്രാണ്റ്റ്മാസ്റ്ററിണ്റ്റെ കരുനീക്കങ്ങള്‍ ഇവിടെ തുടങ്ങുന്നു. അജ്ഞാതനായ കുറ്റവാളിയെ തേടിയുള്ള ഉദ്വേഗജനകമായ നിമിഷങ്ങള്‍ സമ്മാനിച്ച്‌ ചിത്രം പ്രേക്ഷകരെ ആകാംഷഭരിതരാക്കുന്നു. 

തുടര്‍കൊലപാതകങ്ങളും അവയില്‍ കൊലയാളി അവശേഷിപ്പിക്കുന്ന തെളിവുകളും വ്യത്യസ്തത പുലര്‍ത്തി. ചന്ദ്രശേഖറും കൊലയാളിയും ഇവര്‍ പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ അവതരിപ്പിക്കുന്ന ഗെയിമും സംവിധായകണ്റ്റെ കയ്യില്‍ നിന്നും ഇടയ്ക്ക്‌ വഴുതിപ്പോയി എന്നുതോന്നിച്ചെങ്കിലും മലയാളസിനിമയില്‍ സുപരിചിതമല്ലാത്തതായിമാറി. ചന്ദ്രശേഖറിണ്റ്റെ പോലീസ്‌ ജീവിതത്തെ മാത്രമല്ല ചിത്രം കേന്ദ്രീകരിക്കുന്നത്‌. മറിച്ച്‌ തന്നെ ഇയാളുടെ കുടുംബജീവിതവും തിരക്കഥാക്റ്‍ത്ത്‌ മോശമല്ലാത്ത രീതിയില്‍ പറഞ്ഞുതരുന്നുണ്ട്‌.ഈ രണ്ട്‌ കാര്യങ്ങളും ഒരേ അനുപാതത്തില്‍ വേണം എന്നുള്ള കാരണം കൊണ്ടാവാം ചിത്രത്തിന്‌ ചിലയിടങ്ങളില്‍ വേഗത കൈവരിക്കാന്‍ കഴിയാതെപോയത്‌. മോഹന്‍ലാല്‍ എന്ന നടന്‍ ഈ കഥാപാത്രത്തിണ്റ്റെ എല്ലാ ഭാവങ്ങളും വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. മോഹന്‍ലാലിനെ നടണ്റ്റെ വീണ്ടും കണ്ടെത്തുകയാണ്‌ സംവിധായകന്‍  ഈ ചിത്രത്തിലൂടെ. മോഹന്‍ലാല്‍ അഭിനയസാധ്യതയില്ലാത്ത തട്ടിക്കൂട്ട്‌ ചിത്രങ്ങളില്‍ നിന്നും മാറി മലയാളസിനിമ ഇപ്പോള്‍ സഞ്ചരിക്കുന്ന തരത്തിലേക്ക്‌ വന്നു എന്നുള്ള ശുഭസൂചനയാണ്‌ ഈ ചിത്രം കാണിച്ചുതരുന്നത്‌. ഹീറോയിസം നിറയുന്ന സംഭാഷണങ്ങള്‍ കുറച്ച്‌ (രണ്ട്‌ സന്ദര്‍ഭങ്ങളില്‍ മാത്രം) ചടുലമായ ആക്ഷന്‍ രംഗങ്ങളൊന്നുമില്ലാതെ, ചന്ദ്രശേഖര്‍ എന്ന കഥാപാത്രത്തിനെ അവതരിപ്പിക്കാന്‍ തിരക്കഥാക്റ്‍ത്തും സംവിധായകനുമായ ബി.ഉണ്ണിക്റ്‍ഷ്ണന്‍ ശ്രമിച്ചിട്ടുണ്ട്‌.

 ചന്ദ്രശേഖര്‍ എന്ന കഥാപാത്രം നിറഞ്ഞുനില്‍ക്കുന്ന ചിത്രത്തില്‍ സഹായികളായി വേഷമിടുന്ന ജഗതിയും, നരേയ്നും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. സ്ഥിരം കാണാറുള്ള ബോഡിഗാര്‍ഡ്‌ വേഷങ്ങളില്‍ നിന്നും മാറി ബാബു ആണ്റ്റണി ചെയ്ത കഥാപാത്രം വ്യത്യസ്തമായി തോന്നി. പ്രാധാന്യമുള്ള ഒരു വേഷത്തില്‍ അനൂപ്‌ മേനോനും അഭിനയിച്ചിരിക്കുന്നു. റിയാസ്‌ ഖാന്‍, ദേവന്‍, സിദ്ധിക്ക്‌ എന്നിവരുടെ കഥാപാത്രങ്ങള്‍ ചിത്രത്തിണ്റ്റെ കഥാഗതിക്ക്‌ കാര്യമായ സംഭാവനകള്‍ നല്‍കുന്നുന്നുണ്ട്‌. കഥാപാത്രങ്ങളുടെ നിര്‍മ്മിതിയില്‍ വീണ്ടും ഇവിടെ സ്റ്‍തീകഥാപാത്രങ്ങള്‍ക്ക്‌ പ്രാധാന്യം നഷ്ടപ്പെട്ടു.} മോഹന്‍ലാലിണ്റ്റെ നായികയായി വരുന്ന പ്രിയാമണിയുടെ ദീപ്തി എന്ന വക്കീല്‍ വേഷം ചില നിര്‍ണ്ണായാസമയങ്ങളിലും, ഒരു ഗാനരംഗത്തും മാത്രം മുഖം കാണിക്കാന്‍ വേണ്ടിയാവുന്നു, റോമ അവതരിപ്പിച്ച പോപ്‌ ഗായികയും,നരെയ്ണ്റ്റെ കാമുകിയായി വരുന്ന മിത്ര കുര്യനും കുറച്ച്‌ നേരത്തേക്ക്‌ മാത്രം പ്രത്യക്ഷപ്പെട്ടു. എങ്കിലും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്കെല്ലാം ഒരു വ്യക്തത ഉണ്ടായിരുന്നു. പല കഥാപാത്രങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ കഥാപാത്രരൂപീകരണത്തില്‍ കാര്യമായ ശ്രദ്ധ നല്‍കേണ്ടിയിരുന്നു. എന്നാല്‍ പലയിടത്തും ഇക്കാര്യത്തിലെ അശ്രദ്ധക്കുറവ്‌ എടുത്ത്‌ കാണിക്കുന്നുണ്ട്‌. 

ഗാനരംഗങ്ങളെ ഫലപ്രദമായി ഉപയോഗിച്ചു. ഇത്തരം ചിത്രങ്ങളില്‍ ഗാനങ്ങള്‍ പൊതുവെ കാണാറില്ല. പക്ഷെ ഗ്രാണ്റ്റ്മാസ്റ്ററില്‍ കേസന്വേഷണത്തിലെ മുഖ്യതെളിവായി ഒരു ഗാനത്തെ മാറ്റിയെടുത്തിരിക്കുന്നു ഇവിടെ. ദീപക്‌ ദേവ്‌ സംഗീതം പകര്‍ന്ന 'ആരാണു നീ' എന്ന ഗാനമാണ്‌ ചിത്രത്തിണ്റ്റെ സുപ്രധാനഭാഗമായി വരുന്നത്‌. സുചിത്ര പാടിയ ഈ ഗാനം തരക്കേടില്ല എന്നു പറയാം. പക്ഷേ, ചന്ദ്രശേഖറിണ്റ്റെ പൂര്‍വവിവാഹജീവിതം കാണിക്കുന്ന 'അകലെയോ നീ' എന്ന ഗാനം മനോഹരമായിരിക്കുന്നു. ചിറ്റൂറ്‍ ഗോപിയുടെ അര്‍ത്ഥവത്തായ വരികള്‍ക്ക്‌ വിജയ്‌ യേശുദാസ്‌ ശബ്ദം നല്‍കി.'ദൂരെ എങ്ങോ നീ'എന്നു തുടങ്ങുന്ന മറ്റൊരു ഗാനം ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പശ്ചാത്തലസംഗീതം മികവുപുലര്‍ത്തി. ബാബു ആണ്റ്റണിയുടെ കഥാപാത്രത്തെ അവതരിപിക്കുന്ന സംഗീതം ആ കഥാപാത്രത്തിണ്റ്റെ സ്വഭാവം വെളിപ്പെടുത്തുന്ന തരത്തിലാണ്‌. വിനോദ്‌ എള്ളാമ്പള്ളിയുടെ ചായാഗ്രഹണം സംവിധായകനോട്‌ നീതി പുലര്‍ത്തി. മനോജിണ്റ്റെ എഡിറ്റിംഗ്‌ ചില രംഗങ്ങളുടെ തുടര്‍ച്ച നശിപ്പിച്ചു. ഇടയ്ക്കെപ്പോഴോ ചില രംഗങ്ങള്‍ ഏച്ചുകൂട്ടിയ തരത്തില്‍ അനുഭവപ്പെട്ടു. ക്ളൈമാക്സ്‌ രംഗങ്ങളില്‍ പക്ഷേ ഈ പാകപ്പിഴകള്‍ മനോജ്‌ വരുത്തിയില്ല. കലാസംവിധാനത്തിലും ഇത്തരം പാകപ്പിഴകള്‍ കാണാം. ഇങ്ങനെ ചെറിയ പാളിച്ചകള്‍ വന്നതൊഴിച്ചാല്‍ ഒരു സാമാന്യനിലവാരം പുലര്‍ത്തുന്ന ചിത്രമായി ഇതിനെ വിലയിരുത്താം.

130 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ചിത്രം യു.ടി.വി മോഷന്‍ പിക്ചേര്‍സിണ്റ്റെ ബാനറില്‍ റോണീ സ്ക്രൂവാലയും, സിദ്ധാര്‍ത്ഥ്‌ റോയ്‌ കപൂറും ചേര്‍ന്നാണ്‌ ആറ്‌ കോടി മുതല്‍മുടക്കി നിര്‍മ്മിച്ചിരിക്കുന്നത്‌. മാക്സ്‌ലാബ്‌ എണ്റ്റര്‍ടെയ്ന്‍മെറ്റ്സും, യു.ടി.വി മോഷന്‍ പിക്ചേര്‍സും ചേര്‍ന്ന്‌ വിതരണത്തിനെത്തിച്ച ഗ്രാന്‍റ്മാസ്റ്റര്‍ മെയ്‌ മൂന്നി്ന്‌ തിയേറ്ററുകളില്‍ റിലീസ്‌ ചെയ്തു.സമ്മിശ്ര പ്രതികരണങ്ങള്‍ നേടി മുമ്പോട്ട്‌ പോകുന്ന ചിത്രം മികച്ച വിജയം നേടുമെന്ന്‌ തന്നെയാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.

 മലയാളസിനിമ മാറുകയാണ്‌.ഒപ്പം സൂപ്പര്‍സ്റ്റാറുകളും മാറണം എന്ന മുറവിളികള്‍ക്കെതിരെയുള്ള മോഹന്‍ലാലിണ്റ്റെ മികച്ച പ്രതികരണമാണ്‌ ഗ്രാന്‍റ്മാസ്റ്റര്‍. ഇനി വരാന്‍ പോകുന്ന രഞ്ജിത്തിണ്റ്റെ സ്പിരിറ്റും, റണ്‍ ബേബി റണ്ണും ഈ മാറ്റത്തിണ്റ്റെ ഭാഗമാണെന്ന്‌ വിശ്വസിക്കാം.

റേറ്റിംഗ്‌ : 7/10

Friday, February 10, 2012

സെക്കന്‍റ് ഷോ (Second Show)



ഒരു കൂട്ടം പുതുമുഖങ്ങളുടെ സിനിമ.കഥയും തിരക്കഥയും അഭിനയവും തൊട്ട് സംവിധായകര്‍ വരെ എല്ലാം പുതുമുഖങ്ങള്‍.. അവകാശ വാദങ്ങള്‍ ഒന്നും തന്നെയില്ലാതെ വന്ന സിനിമ.മമ്മുട്ടിയുടെ മകന്‍ ദുല്ഖറിന്‍റെ കന്നി ചിത്രം എന്നതില്‍ ഉപരി മറ്റൊന്നും പ്രേക്ഷകര്‍ പ്രതീക്ഷിച്ച് കാണില്ല. എന്നാല്‍ കണ്ടു മടുത്ത സിനിമ വ്യാകരണങ്ങള്‍ക്ക് നേരെ ചാട്ടുളി പോലുള്ള മറുപടിയായി മാറുകയാണ് സെക്കന്‍റ് ഷോ.


ലാലു(ദുല്ഖര്‍ സല്‍മാന്‍)))) എന്ന കേന്ദ്ര കഥാപാത്രവും അവന്‍റെ ചെറിയ(പിന്നീട് വലുതായി മാറുന്ന) ലോകവും ആണ് സിനിമ പറയുന്നത്.കഥാപാത്രത്തിന്‍റെ വികാര വിചാരങ്ങള്‍ കൃത്യമായി ഒപ്പി എടുക്കാന്‍ എന്നോണ്ണം കഥാ നായകന്‍ കഥ പറയുന്ന തരത്തില്‍ ആണ് കഥ പുരോഗമിക്കുന്നത്.ലാലുവും അവന്‍റെ സുഹൃത്ത് കുരുടി എന്ന്‍ വിളിക്കുന്ന നെല്‍സണ്‍ മണ്ടേല(സണ്ണി)യും അവരുടെ സുഹൃത്തുക്കളും “എങ്ങനെയും പണമുണ്ടാക്കുക” എന്ന ഇന്നിന്‍റെ യുവത്വത്തിന്‍റെ ചിന്തയുടെ പ്രതിഫലനങ്ങള്‍ ആണ്.അതിനായി അവര്‍ എത്തി പെടുന്നത് വിഷ്ണു ബുദ്ധന്‍( എന്ന ഡ്രഗ് ഡീലറുടെ അടുത്തും.അവര്‍ തിരഞ്ഞെടുക്കുന്ന വഴികള്‍ തെറ്റാണെന്ന്‍ തിരിച്ചറിയുമ്പോഴേക്കും സമയം ഏറെ വൈകി പോകുന്നു.അവിടെ നിന്നാണ് സെക്കന്‍റ് ഷോയുടെ രണ്ടാം അദ്ധ്യായം തുടങ്ങുന്നത്.വികടനും കുരുടിയും വിഷ്ണു ബുദ്ധനും “സൈമാ” എന്നുള്ള വിളിയും ചേര്‍ന്ന്‍,ശക്തമായ ഒരു കഥാ തന്തുവിനു ചുറ്റുമുള്ള കഥാപാത്ര സൃഷ്ടി എടുത്ത് പറയേണ്ടതാണ്.മലയാള സിനിമയിലെ വിധേയത്വം നിറഞ്ഞ നായികാ സങ്കല്‍പത്തെയും വിരഹം നിറഞ്ഞ മാതൃത്വതെയും സെക്കന്‍റ് ഷോയിലെ നായിക ഗീതു(ഗൌതമി)വിലൂടെയും അമ്മ(രോഹിണി)യിലൂടെയും സംവിധായകന്‍ കണക്കിന് കളിയാക്കുന്നുണ്ട്.ഒരു വിഷ്ണു ബുദ്ധന്‍ അവസാനിക്കുന്നിടത്ത് പുതിയൊരു വിഷ്ണു ബുദ്ധന്‍ ഉദയം ചെയ്യുന്നു എന്ന്‍ ഓര്‍മിപ്പിച്ച് കൊണ്ടാണ് സിനിമ അവസാനിക്കുന്നത്.ശാന്തിയുടെ മുഖം മൂടിയണിഞ്ഞ ചെന്നായ്ക്കളുടെ ലോകമാണ് ഇതെന്നു വിഷ്ണു ബുദ്ധനും മകന്‍ സിദ്ധാര്‍ഥ് ബുദ്ധനും(മിഥുന്‍ നായര്‍) പ്രേക്ഷകനെ ഓര്‍മിപ്പിക്കുന്നു.

സിനിമ വിട്ട് പുറത്തിറങ്ങുന്ന ഒരു ശരാശരി മലയാള പ്രേക്ഷകന്‍റെ മനസ്സില്‍ ശ്രീനാഥ് എന്ന പുതുമുഖ സംവിധായകന്‍റെ ഈ സിനിമ ഒരു പുത്തന്‍ അനുഭവം തന്നെയാകുന്നു  .സിനിമയിലെ അമാനുഷികനായ നായക സങ്കല്‍പ്പങ്ങള്‍ക്കപ്പുറത്തെക്ക് തങ്ങളുടെ കഥാപാത്രങ്ങളെ കൊണ്ടുവരിക എന്ന ജോലി വിനി വിശ്വ ലാല്‍ എന്ന പുതുമുഖ തിരക്കഥാകൃത്തുക്കള്‍ ഭംഗിയായി നിര്‍വഹിച്ചു. അഭിനേതാക്കള്‍ ഒട്ടു മിക്കവരും താര പരിവേഷമില്ലാത്ത പുതുമുഖങ്ങള്‍ ആയതിനാല്‍ ഈ ജോലി എളുപ്പമാകുകയും ചെയ്തു.പപ്പു എന്ന ഛായാഗ്രഹകന്‍റെ ദൃശ്യ മികവ് എടുത്ത്‌ പറയേണ്ടതാണ്‌.. നൈറ്റ്‌ ഷോര്‍ട്ട്സ് അതിന്‍റെ പൂര്‍ണ മിഴിവോടെ അദ്ദേഹം ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.ശ്രീകാന്ത്‌-പ്രവീണ്‍(  (മാങ്കാത്ത ഫെയം)ടീമിന്‍റെ എഡിറ്റിങ്ങും നിലവാരം പുലര്‍ത്തുന്നു. ചുരുക്കി പറഞ്ഞാല്‍ ഇതാ ഇതാണ് മലയാള സിനിമയുടെ പുതിയ മുഖം എന്ന് ഈ സൌഹൃദ കൂട്ടായ്മ വിളിച്ച് പറയുന്നു.തേര്‍ഡ് ഷോ എന്ന പുതിയ അദ്ധ്യായം എഴുതി കാണിക്കുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. നമുക്കും കാത്തിരിക്കാം ഈ സൌഹൃദ കൂട്ടായ്മയുടെ പുതിയ അദ്ധ്യായങ്ങള്‍ക്കായി.

ഒറ്റവാക്കില്‍ : മലയാള സിനിമ മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ചു എന്ന് നിങ്ങള്‍ക്കെപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ എങ്കില്‍ നിങ്ങള്‍ക്കുള്ള മറുപടിയാണ് ഈ സിനിമ.
റേറ്റിങ്ങ്: 8.


Sunday, February 5, 2012

2011 - ലെ മികച്ച 10 ചലച്ചിത്രഗാനങ്ങള്‍







10. 'അരികെ നിന്നാലും...' - ചൈനാ ടൌണ്‍  
  കഴിഞ്ഞ വര്‍ഷം ഇറങ്ങിയ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളില്‍ ഒന്നായിരുന്ന ചൈനാടൌണ്‍ എന്ന ചിത്രത്തിന്‌ വേണ്ടി ജാസ്സി ഗിഫ്റ്റ്‌ സംഗീതം നിര്‍വ്വഹിച്ച മനോഹരമായ ഗാനം.എം.ജി.ശ്രീകുമാറും, ചിത്രയുമാണ്‌ ഗാനമാലപിച്ചിരിക്കുന്നത്‌..റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മോഹന്‍ലാല്‍,ജയറാം, ദിലീപ്‌ എന്നിവര്‍ നായകന്‍മാരായി എത്തി. സ്നേഹം എന്ന വികാരത്തെ ആഴത്തില്‍ ഉള്‍ക്കൊണ്ട്‌ ഗാനത്തിന്‌ രചന നിര്‍വ്വഹിച്ചത്‌ സന്തോഷ്‌ വര്‍മ്മയാണ്.'ചതിക്കാത്ത ചന്തു' എന്ന മറ്റൊരു റാഫി മെക്കാര്‍ട്ടിന്‍ ചിത്രത്തിലൂടെ ചലച്ചിത്രഗാനരചനാരംഗത്തേക്ക്‌ വന്ന ഇദ്ദേഹം ഇന്ന്‌ മലയാളസിനിമയിലെ തിരക്കുപിടിച്ച ഗാനരചയിതാവാണ്‌. വയലിന്‍, സെവന്‍സ്‌, സാള്‍ട്ട്‌ എന്‍ പെപ്പര്‍, മരുഭൂമികഥ തുടങ്ങി പത്തോളം ചിത്രങ്ങള്‍ക്ക്‌ കഴിഞ്ഞ വര്‍ഷം ഇദ്ദേഹം പാട്ടുകളെഴുതി. ഇതില്‍ ഏറെയും ഹിറ്റുകള്‍.. 'എണ്റ്റെ മോഹങ്ങളെല്ലാം' (വയലിന്‍), 'കാണാമുള്ളാല്‍' (സാള്‍ട്ട്‌ എന്‍ പെപ്പര്‍) എന്നിവ ഉദാഹരണങ്ങളാണ്‌. ഇതില്‍പ്പെടുന്നു 'അരികെ നിന്നാലും' എന്ന ഈ ജാസ്സി ഗിഫ്റ്റ്‌ ഗാനവും. ഇതിലെ ഈണം കന്നഡ ചിത്രമായ 'സഞ്ജു വെഡ്സ്‌ ഗീതു' എന്ന ചിത്രത്തിലെ 'ഗഗംഗനാവെ ഭാഗി...' എന്ന ഗാനത്തിണ്റ്റെ അതേ ഈണം പകര്‍ത്തിയതാണെന്ന വാര്‍ത്ത ഈ ഗാനത്തിന്‌ ആദ്യം കിട്ടിയ അംഗീകാരത്തെ തകര്‍ക്കുന്നതായി. എന്നാല്‍ കന്നഡ ചിത്രത്തിനും ഈണം പകര്‍ന്നത്‌ ജാസ്സി ഗിഫ്റ്റ്‌ ആയതിനാല്‍ വിവാദങ്ങളിലേക്ക്‌ ഇതിനെ വഴിതിരിച്ചുവിട്ടില്ല. ചൈനാ ടൌണ്‍ പ്രതീക്ഷിച്ചത്ര വിജയം നേടാതെ പ്പോയതും ഈ ഗാനത്തെ പ്രതികൂലമായി ബാധിച്ചു.എങ്കിലും മികച്ച പ്രണയഗാനങ്ങളുടെ വലിയ ഘോഷയാത്ര കണ്ട 2011-ല്‍ ഈ ഗാനവും മികച്ചുനില്‍ക്കുന്നു എന്ന് നിസ്സംശയം പറയാം.

9. 'ചെമ്പരത്തിക്കമ്മലിട്ട്‌'  - മാണിക്യകല്ല്‌ 
കഴിഞ്ഞ വര്‍ഷം മികച്ച സംഗീതസംവിധാനത്തിന്‌ സംസ്ഥാനസര്‍ക്കാറിണ്റ്റെ അംഗീകാരം നേടിയ എം.ജയചന്ദ്രണ്റ്റെ 2011 ലെ മികച്ച ഗാനങ്ങളിലൊന്ന്. 2010 ല്‍ അവാര്‍ഡ്‌ നേടിയെങ്കിലും മികച്ച സംഭാവനകള്‍ നല്‍കാന്‍ കഴിയാതെ പോയ എം.ജയചന്ദ്രണ്റ്റെ തിരിച്ചുവരവ്‌ കണ്ട വര്‍ഷമായിരുന്നു 2011.നിരവധി സുന്ദരമായ ഗാനങ്ങള്‍ക്ക്‌ ഈണം നല്‍കാന്‍ ജയചന്ദ്രനു സാധിച്ചു. ശ്രേയ ഗോഷാലിനെ മലയാളസംഗീതത്തിണ്റ്റെ അവിഭാജ്യഘടകമാക്കാന്‍ മുഖ്യ പങ്ക്‌ വഹിച്ച ജയചന്ദ്രണ്റ്റെ ഈ ഗാനവും ആലപിച്ചത്‌ ശ്രേയ തന്നെയാണ്‌.കൂടെ പാടിയത്‌ രവിശങ്കറും. യുവനടന്‍ പ്രിഥ്വിരാജും, സംവ്റ്‍ത സുനിലും അഭിനയിച്ച ഈ ഗാനത്തിന്‌ ഒരു മലയാളിത്തം ഉണ്ടായിരുന്നു.ഈയൊരു പ്രത്യേകത തന്നെയാണ്‌ മലയാളികള്‍ ഈ ഗാനം നെഞ്ചിലേറ്റാനുള്ള പ്രധാനകാരണവും.പാട്ടിനെ വരികളാല്‍ സമ്പുഷ്ടമാക്കിയത്‌ പ്രിയകവി അനില്‍ പനച്ചൂരാനാണ്‌.സംഗീതത്തിണ്റ്റേയും, സന്ദറ്‍ഭത്തിണ്റ്റേയും അന്ത:സത്ത ചോര്‍ന്നുപോകാതെ വരികളെഴുതിച്ചേറ്‍ക്കാന്‍ അനില്‍ പനച്ചൂരാന്‌ കഴിഞ്ഞു.

8. 'നാട്ടുവഴിയോരത്തെ' - ഗദ്ദാമ
 മലയാളികള്‍ക്ക്‌ അത്ര സുപരിചിതരല്ലാത്ത സംഗീതസംവിധായകരാണ്‌ 'ബെന്നറ്റ്‌ വീത്‌രാഗ്‌'. ഗിറ്റാറിസ്റ്റും പാട്ടെഴുത്തുകാരനുമായ ബെന്നറ്റ്‌, ഗായകനും,സംഗീതഞ്ജനും ആയ വീത്‌രാഗ്‌ എന്നീ രണ്ടുപേറ്‍ ചേര്‍ന്നതാണ്‌ ബെന്നറ്റ്‌-വീത്‌രാഗ്‌...  . ഔട്ട്‌ ഒഫ്‌ സിലബസ്സ്‌ എന്ന ആദ്യ ചിത്രത്തില്‍ പ്രതിഭയുടെ മിന്നലാട്ടം കാണിച്ച ഇവര്‍ പിന്നീട്‌ പാടെ നിറംമങ്ങി.പിന്നീട്‌ സൂര്യകിരീടം, ഡോ.പേഷ്യണ്റ്റ്‌ എന്നീ ചിത്രങ്ങള്‍ ചെയ്തെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. കോഴിക്കോടിണ്റ്റെ കലാകാരന്‍മാരായ  ഇവരെ വീണ്ടും മലയാളികള്‍ സ്വീകരിക്കുകയായിരുന്നു ഗദ്ദാമയിലൂടെ.ഗദ്ദാമയിലെ എല്ലാ ഗാനങ്ങളും മികച്ചതായിരുന്നു.എങ്കിലും നായികയുടെ പൂര്‍വ്വകാലം കാണിക്കുന്ന ഈ ഗാനം കേള്‍ക്കാന്‍ സുഖമുള്ള ഒന്നായിരുന്നു.'ചെമ്പരത്തികമ്മലിട്ട്‌' എന്ന ഗാനം തരുന്ന അതേ അനുഭവം പകരാന്‍ കഴിഞ്ഞതാണ്‌ ഈ പാട്ടിനെ മുന്‍പന്തിയിലെത്തിച്ചത്‌.റഫീക്ക്‌ അഹമ്മദിണ്റ്റെ വരികള്‍ ഈണത്തിനോടിണങ്ങിച്ചേറ്‍ന്നു.ചിത്രയും,വിജയ്‌ യേശുദാസും ചേര്‍ന്ന് ഗാനം ആലപിച്ചു.

7. 'പാട്ടില്‍ ഈ പാട്ടില്‍'- പ്രണയം 
എം.ജയചന്ദ്രണ്റ്റെ മറ്റൊരു ഹിറ്റ്‌. ശ്രേയ ഗോഷാലിണ്റ്റെ ശബ്ദത്തില്‍ മലയാളികള്‍ കേട്ട സുന്ദരമായ ഗാനം.ബ്ളെസ്സി സംവിധാനം ചെയ്ത്‌, മോഹന്‍ലാല്‍, അനുപം ഖേര്‍, ജയപ്രദ എന്നിവര്‍ അഭിനയിച്ച ചിത്രമായിരുന്ന പ്രണയത്തിനു വേണ്ടിയാണ്‌ ഈ ഗാനം പിറന്നത്‌.മലയാളികളുടെ പ്രിയകവി ശ്രീ. ഒ.എന്‍.വി കുറുപ്പിണ്റ്റെ വരികളായിരുന്നു പാട്ടിന്‌ ജീവനേകിയത്‌.ഭാവഗായകന്‍ പി.ജയചന്ദ്രണ്റ്റെ ശബ്ദത്തിലും ഈ ഗാനം നമുക്ക്‌ ആസ്വദിക്കാം. ചിത്രത്തിണ്റ്റെ പേര്‌ സൂചിപ്പിക്കുന്നത്‌ പോലെ തന്നെ പ്രണയത്തെ ആഴത്തില്‍ തൊട്ട ചിത്രമായിരുന്നു 'പ്രണയം'. ഇതിലെ ഏറ്റവും പ്രധാനഗാനം എന്ന നിലയില്‍ പ്രണയത്തിണ്റ്റെ വികാരം ഉള്‍ക്കൊണ്ട്‌ തന്നെയാണ്‌ കവി വരികളെഴുതിയിരിക്കുന്നത്‌ എന്ന്‌ നിസംശ്ശയം പറയാം. 'പ്രണയമൊരസുലഭമധുരമാം നിര്‍വ്റ്‍തി' എന്ന്‌ പാടിനിര്‍ത്തുമ്പോള്‍ ശ്രോതാക്കളുടെ മനസ്സിലേക്ക്‌ അറിയാതെ പ്രണയം കടന്നുചെല്ലുന്നു.ഇതിലെ ഓരോ വരികളും എടുത്തുനോക്കുമ്പോള്‍ ഒ.എന്‍.വി കുറുപ്പ്‌ എന്ന കവി ഈ ഗാനം എത്ര മനസ്സറിഞ്ഞാണ്‌ എഴുതിയിരിക്കുന്നതെന്ന്‌ വ്യക്തമാവും.പതിറ്റാണ്ടുകളായി മലയാളസിനിമാഗാനശാഖയ്ക്ക്‌ വലിയ സംഭാവനകള്‍ നല്‍കുന്ന ഒ.എന്‍. വിയ്ക്കായി സമര്‍പ്പിക്കുന്നു ഈ ഗാനം !!!

6. 'ചെമ്പാവിന്‍ പുന്നെല്ലിന്‍' -സാള്‍ട്ട്‌ എന്‍ പെപ്പറ്‍ 
ഈ ഗാനം ഒരുവട്ടമെങ്കിലും കേട്ടവറ്‍ക്ക്‌, ദൃശ്യങ്ങള്‍ കണ്ടവറ്‍ക്ക്‌ ഒരിക്കലെങ്കിലും വായില്‍ വെള്ളമൂറാതിരിക്കില്ല. കേരളത്തിണ്റ്റെ രുചിയും, ഭക്ഷണങ്ങളും ചേറ്‍ത്തൊരുക്കിയ പുതിയ രുചിക്കൂട്ട്‌ ആയിരുന്നു ഈ ഗാനം. വേറിട്ട ശബ്ദത്തിലൂടെ പുറത്തുവന്ന 'ചെമ്പാവിന്‍' മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു.നമ്മളിലെ 'കാത്തുകാത്തൊരു മഴയത്ത്‌' എന്ന ഗാനം കേട്ടിട്ടില്ലേ? ആ ഗാനത്തിലെ വേറിട്ട ശബ്ദം, പുഷ്പവതിയാണ്‌ ചെമ്പാവിന്‍ എന്ന ഗാനവും പാടിയത്‌.ബിജിപാലിണ്റ്റെ സംഗീതത്തില്‍, റഫീക്ക്‌ അഹമ്മദ്‌ വരികളെഴുതി. പാട്ട്‌ ഒരു നാടന്‍പാട്ടിണ്റ്റെ രീതിയിലാണ്‌ ചിട്ടപ്പെടുത്തിയത്‌. മലയാളികള്‍ക്ക്‌ അന്യമായിക്കൊണ്ടിരിക്കുന്ന നാടന്‍പാട്ടിണ്റ്റെ താളം വീണ്ടൂം കൊണ്ടുവന്നതാണ്‌ പാട്ട്‌ ഇത്രയും ശ്രദ്ധിക്കപ്പെടാനുള്ള കാരണം.പഴം പുളിശ്ശേരിയും, മീങ്കറിയും, പഴുക്കപ്ളാവിലകൊണ്ട്‌ കുടിക്കുന്ന കഞ്ഞിയും, മുളങ്കുറ്റിപുട്ടും അങ്ങനെ മലയാളികളുടെ രുചിഭേദങ്ങളെല്ലാം പാട്ടിണ്റ്റെ വരികളായി എത്തുമ്പോള്‍ എല്ലാവരും ആ പഴയകാലത്തേക്ക്‌ യാത്രയാവും.ഇതു തന്നെയാണ്‌ ഈ പാട്ടിണ്റ്റെ വിജയം.

5. 'ചിന്നി ചിന്നി'- ഉറുമി
മഞ്ജരി ആലപിച്ച ഗാനം.ബഹളങ്ങളില്ലാതെ ഒരേ താളത്തില്‍ തുടക്കം മുതല്‍ അവസാനം വരെ പോകുന്ന പാട്ടാണിത്‌.ഉറുമി എന്ന ചരിത്രകഥ പറയുന്ന സന്തോഷ്‌ ശിവന്‍ ചിത്രത്തിലേതാണ്‌ ഈ ഗാനം.ദീപക്‌ ദേവിണ്റ്റെ സംഗീതം.പാട്ടിനേക്കാളേറെ നിത്യാ മേനോന്‍ അഭിനയിച്ച ഗാനരംഗത്തിനാണ്‌ ആരാധകര്‍ കൂടുതല്‍.പുരുഷന്‍മാരേക്കാളേറെ സൃതീകള്‍ സ്വീകരിച്ച ഈ ഗാനത്തിന്‌ വരികളെഴുതിയത്‌ കൈതപ്രമാണ്‌.ചിത്രത്തിലെ മറ്റ്‌ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടെങ്കിലും, ഇതിലെ 'ആരോ' എന്ന ഗാനം, ലൊറീന എന്ന കനേഡിയന്‍ ഗായികയുടെ പാട്ടിണ്റ്റെ ഈണങ്ങള്‍ കട്ടെടുത്തതാണെന്ന വാദം പിന്നീട്‌ വിവാദങ്ങളിലേക്ക്‌ വഴിവച്ചു. ദീപക്ദേവിനെതിരെ പിന്നീട്‌ കേസ്‌ വരെയായി. ദീപക്ദേവ്‌ എന്ന യുവസംവിധായകണ്റ്റെ സംഗീതജീവിതത്തിലെ കറുത്ത പാടുകളിലൊന്നായി മാറി.എങ്കിലും 2011ലെ മികച്ച ഗാനങ്ങളുടെ പട്ടികയില്‍ 'ചിന്നി ചിന്നി' ഉള്‍പ്പെട്ടു എന്നത്‌ ഒരു വലിയ അംഗീകാരമായി ദീപക്‌ദേവിനെടുക്കാം.ഉറുമി, തേജാ ഭായ്‌, ക്രിസ്റ്റ്യന്‍ ബ്രദേഴ്സ്‌ എന്നിവയാണ്‌ ദീപക്ദേവിണ്റ്റേതായി 2011 ല്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍. ഇനിയും കോപ്പിയടി അല്ലാത്ത മികച്ച ഗാനങ്ങള്‍ ഇദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിക്കാം.

4. 'കാണാമുള്ളാല്‍'- സാള്‍ട്ട്‌ എന്‍ പെപ്പറ്‍
അനുരാഗത്തിനെ തൊട്ടറിഞ്ഞ ഗാനം.'മിഴിനനവില്‍ പൂവണിയും വസന്തമാണനുരാഗം' എന്നെഴുതിയ ഗാനരചയിതാവിനാണ്‌ പാട്ടിണ്റ്റെ എല്ലാ ബഹുമതിയും.ഗാനത്തിന്‌ രചന നിര്‍വ്വഹിച്ചത്‌ സന്തോഷ്‌ വര്‍മ്മയാണ്.'ലളിതമായ വരികളാണ്‌ യുവസംഗീതപ്രേമികളെ ഈ ഗാനം ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ചത്. 2011 ല്‍ പിറന്ന മികച്ച പ്രണയഗാനങ്ങളില്‍ ഒന്നാണ്‌ 'കാണാമുള്ളാല്‍'. ബിജിപാല്‍ വരികളോട്‌ യോജിച്ച സംഗീതം നല്‍കി. 2010  ല്‍ മികച്ച ഗാനമായ 'അരികത്തായാരോ' എന്ന ഗാനം ആലപിച്ച രഞ്ജിത്‌ ശങ്കറും, മലയാളത്തിണ്റ്റെ പുതിയ വാനമ്പാടി ശ്രേയ ഗോഷാലും ചേറ്‍ന്ന് ആലപിച്ചിരിക്കുന്ന ഈ ഗാനം, മികച്ച ചായഗ്രഹണത്തിലൂടെ സിനിമയില്‍ അവതരിപ്പിച്ചു.ആഷിക്‌ അബു സംവിധാനം ചെയ്ത ചിത്രത്തിലെ മറ്റ്‌ ഗാനങ്ങള്‍ക്കൊപ്പം ഈ ഗാനവും ടോപ്പ്‌ ടെനില്‍ സ്ഥാനം പിടിച്ചു.

3ഈ പുഴയും' - ഇന്ത്യന്‍ റുപ്പീ 
2011 ല്‍ മലയാളസംഗീതലോകത്ത്‌ നിന്നും വിട്ട്‌ പിരിഞ്ഞ രണ്ട്‌ പ്രതിഭകളായിരുന്നു ജോണ്‍സണ്‍ മാഷും, മുല്ലനേഴിയും. ഇതില്‍ മുല്ലനേഴി എന്ന കവിയെ മലയാളസംഗീതം എത്രത്തോളം ആഴത്തില്‍ കണ്ടറിഞ്ഞു എന്നറിയില്ല. ഇടയ്ക്കിടയ്ക്ക്‌ വന്ന്‌ മലയാളമണ്ണിണ്റ്റെ സുഗന്ധമുള്ള പാട്ടുകളെഴുതി പോകുന്ന കവിയായിരുന്നു മുല്ലനേഴി. 2011 ല്‍ മുല്ലനേഴി പാട്ടിണ്റ്റെ ലോകത്തോട്‌ യാത്രപറയുമ്പോള്‍ മലയാളികള്‍ക്ക്‌ എന്നും ഓര്‍ക്കാന്‍ മികച്ച ഒരു ഗാനം സമ്മാനിച്ചു.അതാണ്‌ 'ഈ പുഴയും'. പ്രണയിനിയുടെ സ്മ്റ്‍തികളെ ഓര്‍മ്മപ്പെടുത്തുന്ന ഈ ഗാനം പലരേയും പഴയകാല പ്രണയത്തിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി.രഞ്ജിത്ത്‌ സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പിയിലെ മുഖ്യ ആകര്‍ഷകഘടകമായിരുന്നു ഈ പാട്ട്‌.എന്നാല്‍ ഗാനത്തിണ്റ്റെ രംഗചിത്രീകരണം അല്‍പം മോശമായതിനാല്‍ ആദ്യം ലഭിച്ച പ്രതികരണം ചിത്രം വന്‍വിജയമായിട്ടുപോലും ഈ ഗാനത്തിന്‌ ലഭിച്ചില്ല.ഷഹബാസ്‌ അമന്‍ സംഗീതം നിര്‍വ്വഹിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത്‌ വിജയ്‌ യേശുദാസ്‌ ആണ്‌. ഇത്‌ ഷഹബാസ്‌ അമണ്റ്റെ രണ്ടാം ചിത്രമാണ്‌. പകല്‍ നക്ഷത്രങ്ങള്‍ ആണ്‌ ഷഹബാസ്‌ അമന്‍ ആദ്യമായി സംഗീതം നിര്‍വ്വഹിച്ച ചിത്രം.ഗസല്‍ ഗായകനായ ഷഹബാസ്‌ ഇത്തരം ഗാനങ്ങള്‍ ആലപിച്ചാണ്‌ സിനിമയില്‍ എത്തുന്നത്‌.ചാന്ത്പൊട്ടിലെ 'ചാന്ത്‌ കുടഞ്ഞൊരു' എന്ന ഗാനം ഷഹബാസിണ്റ്റെ കരിയറ്‍ ഗ്റാഫ്‌ ഉയറ്‍ത്താന്‍ സഹായിച്ചു. തുടര്‍ന്ന് സംഗീതസംവിധാനത്തിലേക്ക്‌ തിരിഞ്ഞ ഇദ്ദേഹത്തിണ്റ്റെ ഇന്ത്യന്‍ റുപ്പിയിലെ ഗാനങ്ങള്‍ എല്ലാം മികച്ചവ ആയിരുന്നു. ഇതിലെ 'പോകയായി വിരുന്നുകാരീ' എന്ന ഗാനം ബാബുരാജന്‍ മാഷിണ്റ്റെ സംഗീതത്തെ ഓര്‍മ്മിപ്പിച്ചു.മുല്ലനേഴിയുടെ മനോഹരമായ വരികള്‍ക്ക്‌ ഈണം പകര്‍ന്ന 'ഈ പുഴയും' 2011 ലെ മികച്ച പ്രണയഗാനങ്ങളിലൊന്നായി.


2.'പ്രേമിക്കുമ്പോള്‍' - സാള്‍ട്ട്‌ എന്‍ പെപ്പര്‍
 സാള്‍ട്ട്‌ എന്‍ പെപ്പറിലെ ഈ ഗാനമാണ്‌ രണ്ടാം സ്ഥാനത്ത്‌. ബിജിപാലിണ്റ്റെ സംഗീതത്തിന്‌ കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ്‌ ജേതാവ്‌ റഫീക്ക്‌ അഹമ്മദ്‌ ആണ്‌ പാട്ടിന്‌ വരികളെഴുതിയിരിക്കുന്നത്‌. പ്രണയത്തിണ്റ്റെ മധുരവും, എരിവും മനോഹരമായി വര്‍ണ്ണിച്ചിരിക്കുന്ന വരികള്‍, ലാളിത്യമേറിയ സംഗീതം, ഇവയ്ക്കു പുറമെ മലയാളത്തിണ്റ്റെ ഭാവഗായകന്‍ പി.ജയചന്ദ്രണ്റ്റേയും, യുവഗായിക നേഹ നായരുടേയും ശബ്ദം. ഇവയെല്ലാമാണ്‌ ഈ പാട്ടിനെ ജനകീയമാക്കിയത്‌.മനോഹരമായ ശബ്ദത്തിനുടമയായ നേഹ നായര്‍ എന്ന ഗായികയെ മലയാളസംഗീതത്തിന്‌ സമ്മാനിച്ചിരിക്കുകയാണ്‌ ഈ ഗാനത്തിലൂടെ. 'അവിയല്‍' റോക്ക്‌ മ്യൂസിക്‌ ബാണ്റ്റ്‌ വഴി യുവസംഗീത പ്രേമികള്‍ക്ക്‌ സുപരിചിതയായ നേഹ ഋതു എന്ന ശ്യാമപ്രസാദ്‌ ചിത്രത്തില്‍ ഗാനമാലപിച്ചാണ്‌ പിന്നണിഗായികയായി ചുവടുവയ്ക്കുന്നത്‌. ഇതിലെ 'പുലരുമോ' എന്ന രാഹുല്‍രാജ്‌ ഈണം പകര്‍ന്ന ഗാനം വേണ്ടത്ര ശ്രദ്ധിക്കപെട്ടില്ല. പിന്നീട്‌ റോസ്ബൌള്‍ ചാനലില്‍ ഗാനങ്ങളാലപിച്ചുകൊണ്ടിരിക്കെയാണ്‌ 'പ്രേമിക്കുമ്പോള്‍' എന്ന ഗാനം ഹിറ്റാവുന്നത്‌.നേഹയുടെ കരിയറിലെ ഏറ്റവും വലിയ ബ്റേക്ക്‌ ആവുകയായിരുന്നു ഈ ഗാനം. 'ഒരു മലരിതളായി മലര്‍വനി തീറ്‍ക്കും വിരഹനിലാവായ്‌ മരുവും തീറ്‍ക്കും പ്രേമം'പ്രേമമെന്ന വികാരത്തെ അതിണ്റ്റെ എല്ല അര്‍ത്ഥത്തിലും ഇവിടെ അവതരിപ്പിച്ചിരിക്കുന്നു. ഈണവും വരികളും അതിണ്റ്റെ പരിപൂറ്‍ണ്ണതയിലെത്താനായി മത്സരിക്കുന്നതായി തോന്നിപ്പോകും. ആഷിക്‌ അബു സംവിധാനം ചെയ്ത ചിത്രം 2011- ലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു.


1.'മഴനീര്‍ത്തുള്ളികള്‍' -ബ്യൂട്ടിഫുള്‍
വൈകിവന്ന വസന്തമായിരുന്നു ഈ ഗാനം.ചെറിയ സമയം കൊണ്ട്‌ തന്നെ ഹൃദയങ്ങള്‍ കീഴടക്കിയ ഗാനം ഒന്നാം സ്ഥാനത്തേക്ക്‌ കുതിച്ചു.പേരുപോലെ തന്നെ മനോഹരമായ 'ബ്യൂട്ടിഫുള്‍' എന്ന ചിത്രത്തിലെ മുഖ്യ ആകര്‍ഷണമായിരുന്നു 'മഴനീര്‍ത്തുള്ളികള്‍'.വി.കെ.പ്രകാശ്‌ സംവിധാനം ചെയ്ത ബ്യൂട്ടിഫുളിനു വേണ്ടി തിരക്കഥ രചിച്ച അനൂപ്‌ മേനോന്‍ തന്നെയാണ്‌ ഈ ഗാനത്തിന്‌ വരികളെഴുതിയത്‌.അനൂപ്‌ മേനോന്‍ ആദ്യമായെഴുതുന്ന വരികളാണ്‌ ഇത്‌.രതീഷ്‌ വേഗ എന്ന യുവസംഗീതസംവിധായകണ്റ്റെ മാന്ത്രികസ്പര്‍ശം കൂടി വന്നതോടെ 'മഴനീര്‍ത്തുള്ളികള്‍' ക്ളിക്കായി. കോക്ക്ടെയില്‍ എന്ന ചിത്രത്തിലൂടെ മലയാളസംഗീതത്തിലേക്ക്‌ ചുവട്‌ വച്ച രതീഷ്‌ വേഗയുടെ മൂന്നാമത്‌ ചിത്രമാണ്‌ ബ്യൂട്ടിഫുള്‍.കോക്ക്ടെയിലിലെ 'നീയാം തണലിന്‌' എന്ന ഗാനം ഹിറ്റായിരുന്നു.മുല്ലശ്ശേരി മാധവന്‍കുട്ടി, നമുക്കുപാര്‍ക്കാന്‍ എന്നിവയാണ്‌ രതീഷിണ്റ്റെ പുതിയ പ്രൊജക്റ്റുകള്‍. 'മഴനീര്‍ത്തുള്ളികള്‍' എന്ന ഗാനം ആലപിച്ചിരിക്കുന്നത്‌ ഉണ്ണിമേനോന്‍ ആണ്‌. ഉണ്ണിമേനോണ്റ്റെ ശബ്ദം വീണ്ടും മലയാളികള്‍ക്ക്‌ കേള്‍പ്പിച്ചുതന്നതിന്‌ രതീഷിനോട്‌ നന്ദി പറയാം.ഉണ്ണിമേനോണ്റ്റ 'ഒരു ചെമ്പനീര്‍പൂവിറുത്തു' എന്ന ഗാനത്തിനോട്‌ ഏകദേശസാമ്യത തോന്നിയേക്കാവുന്ന ഈ ഗാനം സുന്ദരിയായ യുവതിയെ നായകന്‍ മനസ്സില്‍ കണ്ടുകൊണ്ട്‌ എഴുതിയിരിക്കുന്നതാണ്‌ .പ്രണയം തുളുമ്പുന്ന വരികള്‍ ലളിതമാണ്‌. ഇടയ്ക്ക്‌ വരുന്ന ഓടക്കുഴല്‍ നാദം ഹൃദ്യമായി അനുഭവപ്പെടുന്നു.
 'തൂമഞ്ഞിലെ വെയില്‍നാളം പോല്‍ 
നിന്‍ കണ്ണിലെന്‍ ചുംബനം'


ഈ പാട്ടിലെ ഏറ്റവും സുന്ദരമായ വരികളായി ഇതിനെ വിലയിരുത്താം. ഈ പാട്ടിണ്റ്റെ വിജയം അനൂപ്‌ മേനോനെ വീണ്ടും പാട്ടുകളെഴുതാന്‍ പ്രേരിപ്പിക്കുമെന്ന്‌ നിസ്സംശയം പറയാം.

















 മികച്ച ഗായകന്‍ : വിജയ്‌ യേശുദാസ്‌     ഗാനം :ഈ പുഴയും (ഇന്ത്യന്‍ റുപ്പീ)
 മികച്ച ഗായിക : ശ്റേയ ഗോഷാല്‍      ഗാനം: പാട്ടില്‍ ഈ പാട്ടില്‍ (പ്രണയം)
 മികച്ച സംഗീതസംവിധായകന്‍ : ബിജി പാല്‍ (സാള്‍ട്ട്‌ എന്‍ പെപ്പറ്‍)))



മഴനീര്‍ത്തുള്ളികള്‍ പോലെ മനോഹരങ്ങളായ ഗാനങ്ങള്‍ 2012 ല്‍ പിറക്കട്ടെ എന്ന പ്രതീക്ഷയോടെ 2011 ലെ മികച്ച പത്ത്‌ ഗാനങ്ങള്‍ ഇവിടെ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.







Wednesday, February 1, 2012

കാസനോവ (Casanovva)


കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മലയാളിപ്രേക്ഷകരെ ഞെട്ടിച്ച ചിത്രമാണ്‌ ട്രാഫിക്‌. മലയാളസിനിമയുടെ പുതിയ തുടക്കം എന്നൊക്കെ വിശേഷിപ്പിച്ച ചിത്രം 2011 ലെ ആദ്യ ഹിറ്റ്‌ ആയിരുന്നു. ഇതിലെ തിരക്കഥാകൃത്തുക്കളായിരുന്ന സഞ്ജയ്‌- ബോബി സഹോദരങ്ങള്‍ ഏറെ പ്രശംസ നേടിയിരുന്നു.വ്യത്യസ്തമായ പ്രമേയം, വളരെ മനോഹരമായി എഴുതിച്ചേര്‍ത്ത ട്രാഫിക്കിണ്റ്റെ തിരക്കഥാരചയിതാക്കളൂടെ പുത്തന്‍ പ്രതീക്ഷ എന്ന നിലയില്‍ ഏറെ കാത്തിരുന്ന സിനിമയായിരുന്നു കാസനോവ.റോഷന്‍ ആന്‍ഡ്രൂസിണ്റ്റെ ഡ്രീം പ്രോജക്ട്‌ എന്നൊക്കെ വിശേഷിപ്പിച്ചിരുന്ന കാസനോവ മൂന്ന്‌,നാല്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പാണ്‌ ചിത്രീകരണം ആരംഭിച്ചത്‌.മോഹന്‍ലാല്‍ ടൈറ്റില്‍ റോളായ 'കാസനോവ' എന്ന അന്താരാഷ്ട്ര പൂക്കച്ചവടക്കാരനായി എത്തുന്നു എന്ന വാര്‍ത്ത കൂടി വന്നതോടെ ചിത്രത്തിനുവേണ്ടിയുള്ള കാത്തിരിപ്പ്‌ ശക്തമായി.ഇടക്ക്‌ പത്തിരുപത്‌ പെണ്‍കുട്ടികളുടെ കൂടെ ടൈറ്റില്‍ സോങ്ങും, പ്രണയിച്ച്‌ കൊതിതീരാത്ത കാസനോവയുടെ പ്രണയത്തെകുറിച്ചുള്ള പ്രഭാഷണവും പുറത്തിറങ്ങി.പിന്നീട്‌ ഒരു 2  വര്‍ഷത്തേക്ക്‌ യാതൊരു വാര്‍ത്തയും വന്നില്ല.കാസനോവ ഉപേക്ഷിച്ചു എന്നു വരെയായി കാര്യങ്ങള്‍. ഇതിനിടയില്‍ ചിത്രത്തിനുവേണ്ടി കാസ്റ്റ്‌ ചെയ്ത ഒട്ടുമിക്ക അഭിനേതാക്കളേയും അഭിനയിപ്പിച്ച്‌ റോഷന്‍ ആന്‍ഡ്രൂസ്‌ 'ഇവിടം സ്വര്‍ഗ്ഗമാണ്‌' എന്ന ചിത്രം പുറത്തിറക്കി. ഈയിടെയാണ്‌ കാസനോവ വീണ്ടും തുടങ്ങുന്നു എന്ന വാര്‍ത്ത പരന്നത്‌. പൂര്‍ണ്ണമായും ദുബായില്‍ വച്ച്‌ കോടികള്‍ നുടക്കി ചിത്രീകരിച്ച കാസനോവ പിന്നീട്‌ പലവിധ ഷെഡ്യൂളിങ്ങിലൂടെ ചിത്രീകരണം പൂര്‍ത്തിയാക്കി.അങ്ങനെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി കാസനോവ ജനുവരി 26 ഇന്നോളം കേട്ടിട്ടില്ലാത്ത തിയേറ്ററുകളില്‍ പോലും റിലീസ്‌ ചെയ്ത്‌ പുതിയ റെക്കോറ്‍ഡ്‌ ശൃഷ്ടിച്ചു. 
ഈ പ്രതീക്ഷകള്‍ക്കും, പരസ്യങ്ങള്‍ക്കും കാസനോവയെ രക്ഷിക്കാനായില്ല.വ്യത്യസ്തമായ പ്രമേയത്തെ തിരക്കഥയിലൂടെ എഴുതിഫലിപ്പിക്കാന്‍ രചയിതാക്കള്‍ക്ക്‌ കഴിയാതെപോയി.പൂക്കള്‍ പറിക്കുന്ന ലാഘവത്തോടെ ഏതൊരു പെണ്ണിനേയും പ്രണയത്തില്‍ വീഴ്ത്താന്‍ കഴിവുള്ള കാസനോവ എന്ന പൂക്കച്ചവടക്കാരനെ ചുറ്റിപറ്റി സഞ്ചരിക്കുന്ന തിരക്കഥയില്‍,പക്ഷെ പ്രേക്ഷകരില്‍ പ്രണയത്തിണ്റ്റെ ആഴം കാണിച്ചുകൊടുക്കുന്ന ഒരു രംഗം പോലുമില്ല എന്നതാണ്‌ സവിശേഷത. കാസനോവ എന്ന കഥാപാത്രത്തിനോട്‌ മോഹന്‍ലാല്‍ ഏറെക്കുറെ നീതി പുലര്‍ത്തിയെങ്കിലും, ചില രംഗങ്ങളില്‍ ഇതാണോ കാസനോവ എന്നു ചിന്തിച്ച്‌ പോകുന്ന തരത്തിലേക്ക്‌ മോഹന്‍ലാലിണ്റ്റെ അഭിനയവും, വസ്ത്രധാരണവും വഴുതിപ്പോകുന്നു എന്നത്‌ ഈ ചിത്രത്തിണ്റ്റെ ഏറ്റവും വലിയ ന്യൂനതയായി മാറി. നീണ്ട ഷെഡ്യൂളിങ്ങും, തിരക്കഥയിലെ ഇഴച്ചിലും, ഇതിനെ നന്നായിതന്നെ ബാധിച്ചിട്ടുണ്ടെന്ന്‌ സാരം. ഒരു കഥാപാത്രമായി മാറാന്‍,പ്രത്യേകിച്ച്‌ ഇത്രയും സ്റ്റൈലിഷ്‌ ആയി ചിത്രീകരിക്കാന്‍ ശ്രമിച്ച ഒന്നായ കാസനോവയായി മാറാന്‍ മാറിവരുന്ന ഷെഡ്യൂളിങ്ങില്‍ കഴിയാതെ പോകുന്നത്‌ മറ്റൊരു കാരണമാണ്‌. അന്യഭാഷചിത്രങ്ങളില്‍ അമീര്‍ഖാനേയും, കമല്‍ഹാസനേയും പോലുള്ള നടന്‍മാര്‍ കഥാപാത്രപൂറ്‍ണ്ണതയ്ക്ക്‌ വേണ്ടി ഒന്നോ രണ്ടോ വര്‍ഷം കഠിനാധ്വാനം ചെയ്യുന്നത്‌ പോലെ ചെയ്തിരുന്നെങ്കില്‍ കാസനോവയായി മോഹന്‍ലാലിനു   മാറാന്‍ കഴിഞ്ഞേനെ.

ട്രാഫിക്കും, നോട്ട്ബുക്കും എഴുതി ബോബി സഞ്ജയും,തണ്റ്റെ മൂന്ന്‌ ചിത്രങ്ങളിലൂടെ റോഷന്‍ ആന്‍ഡ്രൂസും ഹിറ്റുകള്‍ ശൃഷ്ടിച്ചുകൊണ്ടിരിക്കെ ഇവര്‍ക്ക്‌ സംഭവിക്കാന്‍ കാത്തിരുന്ന പിഴവ്‌ കാസിനോവയിലൂടെ സംഭവിച്ചു.നാല്‌ യുവാക്കള്‍ നടത്തുന്ന കൊള്ളയിലൂടെയാണ്‌ ചിത്രം തുടങ്ങുന്നത്‌... ദുബായിലെ ഏതോ ഒരു പള്ളിയില്‍ സൂക്ഷിച്ചിരിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിച്ച്‌ നാല്‍വര്‍ സംഘം രക്ഷപ്പെടുന്നു.ഇതിനു ശേഷം  പ്രണയനായകനായ കാസനോവയെ അവതരിപ്പിക്കുന്ന രംഗങ്ങളാണ്‌.കാമുകിമാരുടെ കാത്തിരിപ്പിനൊടുവില്‍ ഒരു പാട്ടിലൂടെ നായകണ്റ്റെ രംഗപ്രവേശനം.ഒരുപാട്‌ സുന്ദരിമാരുടെ കൂടെ ആടിപ്പടിനടക്കുന്ന കാസനോവ.കാസനോവയെ ശ്രീ കൃഷ്ണനായി ഉപമിച്ചെഴുതിയിരിക്കുന്ന ഈ പാട്ടില്‍ ഇടയ്ക്ക്‌ ശ്രീ കൃഷ്ണനായി തന്നെ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നുണ്ട്‌.പാട്ടിനുശേഷം കാസനോവ ദുബായ്‌ നഗരത്തില്‍ എത്തിചേരുന്നു. ഹന്ന(ലക്ഷ്മി റായ്‌) യുടെ ചേട്ടണ്റ്റെ വിവാഹച്ചടങ്ങിന്‌ പങ്കെടുക്കാന്‍ വന്ന കാസനോവ നാല്‍വര്‍ സംഘത്തിണ്റ്റെ മോഷണവാര്‍ത്ത അറിയുന്നു.എതോ പൂര്‍വ്വകാലസ്മരണ സ്ക്രീനില്‍ തെളിയുന്നു. പിന്നീടെന്തോ  ഉദ്ദേശത്തോട്‌ കൂടി  കൂടി ഇവരെ പിന്തുടര്‍ന്ന്‌ പോകുന്ന കാസനോവയുടെ കഥയാണ്‌ പിന്നീട്‌ പറയുന്നത്‌.ഇതിനായി തിരഞ്ഞെടുത്ത 'ഫാള്‍ ഇന്‍ ലൌ' എന്ന റിയാലിറ്റി ഷോയും, ഒട്ടും കലങ്ങാത്ത പ്രണയകഥകളും പ്രേക്ഷകരെ നന്നായി ബോറടിപ്പിച്ചു.ഇണ്റ്റര്‍വല്‍ രംഗമാണ്‌ ഒടൂവില്‍ അല്‍പമെങ്കിലും ആശ്വാസമായത്‌.രണ്ടാം പകുതിയില്‍ കാസനോവയുടെ പൂര്‍വ്വകാലം ആണ്‌ പറയാന്‍ ശ്രമിക്കുന്നത്‌.പെണ്‍കുട്ടികളെ വളച്ച്‌ നടക്കുന്ന കാസനോവ സമീറ(ശ്രിയ സരണ്‍) യുമായി യഥാര്‍ത്ഥപ്രണയത്തില്‍ പെടുന്നു.തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷഭരിതമായ രംഗങ്ങളൂം മറ്റുമാണ്‌ പിന്നീട്‌. തികച്ചും സാധാരണമായ ക്ളൈമാക്സും, ഇടയ്ക്കിടക്ക്‌ തുന്നിച്ചേര്‍ത്ത കാസനോവയുടെ പ്രണയസങ്കല്‍പങ്ങളും, പ്രതീക്ഷിക്കാതെ കടന്നുവരുന്ന പാട്ടുകളും, 2  മണിക്കൂറ്‍  35 മിനുട്ട്‌ നീളുന്ന കാസനോവയെ ഒരു ബോറന്‍ ചിത്രമാക്കി.  

കോണ്‍ഫിഡണ്റ്റ്‌ എണ്റ്റര്‍ടെയ്ന്‍മെണ്റ്റിണ്റ്റെയും, ആശീര്‍വാദ്‌ സിനിമാസിണ്റ്റെയും ബാനറില്‍ സി.ജെ.റോയ്‌, ആണ്റ്റണി പെരുമ്പാവൂറ്‍ എന്നിവര്‍ നിര്‍മ്മിച്ച ഈ ബിഗ്ബജറ്റ്‌ ചിത്രം 'കോണ്‍ഫിഡണ്റ്റ്‌ കാസനോവ' എന്ന പേരില്‍ ആണ്‌ റിലീസിനെത്തിയത്‌.മോഹന്‍ലാലിണ്റ്റെ നായികയായി ശ്രിയ സരണ്‍ ആണ്‌ അഭിനയിച്ചിരിക്കുന്നത്‌.ലക്ഷ്മി റായ്‌, റോമ, സഞ്ജന എന്നീ നായികമാരും മുഖ്യവേഷത്തില്‍ അഭിനയിക്കുന്നു.വില്ലന്‍മാരായി എത്തിയ നാല്‌ ചെറുപ്പക്കാരുടെ പ്രകടനം കയ്യടി നേടി.ജഗതിയും, ശങ്കറും, ലാലു അലക്സും, പോലീസ്‌ ഓഫീസറായി റിയാസ്‌ ഖാനും ചിത്രത്തിലുണ്ട്‌.ഗോപീ സുന്ദര്‍, അല്‍ഫോണ്‍സ്‌ ജോസഫ്‌, ഗൌരി ലക്ഷ്മി എന്നിവരാണ്‌ സംഗീതസംവിധാനം നിര്‍വ്വഹിച്ചത്‌. സയനോര പാടിയ 'കണ്ണാ നീയോ' എന്ന ഗാനം കാസനോവയുടെ അവതരണത്തില്‍ ചേര്‍ത്തിരിക്കുന്നത്‌. 'ഹേ മനോഹരതീരമേ' എന്ന പാട്ട്‌ ഒരു ബാര്‍ ഡാന്‍സിലൊതുക്കിയത്‌ നന്നായില്ല.ചിത്രത്തില്‍ ഏറ്റവും മനോഹരമായി തോന്നിയ കുറച്ച്‌ കാര്യങ്ങളില്‍ ഒന്ന് 'ഓമനിച്ചുമ്മ വയ്ക്കുന്ന' എന്ന ഗാനമാണ്‌. ... ഈ പാട്ടിണ്റ്റെ രംഗങ്ങളും വരികളോട്‌ ഏറെ നീതിപുലര്‍ത്തി.എന്നാല്‍ ചിത്രത്തില്‍ 'സഖിയെ' എന്നു തുടങ്ങുന്ന ഗാനം ഉള്‍പ്പെടുത്താതിരുന്നതിനോടുള്ള അമര്‍ഷം ഇവിടെ രേഖപ്പെടുത്തുന്നു. പ്രണയം തുളുമ്പുന്ന വരികളും, സംഗീതവും നിറഞ്ഞ ഈ ഗാനം മികച്ച പ്രതികരണങ്ങള്‍ നേടിയിരുന്നു.വിജയ്‌ യേശുദാസും, ശ്വേതയും ചേര്‍ന്ന്‌ ആലപിച്ച ഈ ഗാനത്തിന്‌ വരികളെഴുതിയതും, സംഗീതം നിര്‍വ്വഹിച്ചതും ഗൌരി ലക്ഷ്മി എന്ന പെണ്‍കുട്ടിയാണ്‌.ദുബായ്‌ നഗരത്തിണ്റ്റെ സൌന്ദര്യം ഒപ്പിയെടുത്ത ജിം ഗണേഷിണ്റ്റെ ചായാഗ്രഹണം കാസനോവയുടെ ഓരോ രംഗങ്ങള്‍ക്കും മിഴിവേകി.സംഘട്ടനരംഗങ്ങളും  മോശമില്ലാതെ  ചിത്രീകരിച്ചിരിക്കുന്നു.റോഷന്‍ ആന്‍ഡ്രൂസ്‌ എന്ന സംവിധായകണ്റ്റെ പ്രതിഭാസ്പര്‍ശം പലയിടങ്ങളിലും കാണാന്‍ സാധിക്കുന്നുണ്ട്‌.ഈയൊരു ഗുണം തന്നെയാണ്‌ ചിത്രത്തെ അല്‍പമെങ്കിലും പിടിച്ചുനിറ്‍ത്തുന്നത്‌...... .

പ്രേക്ഷകറ്‍  പ്രതീക്ഷിച്ചതൊന്നും നല്‍കാന്‍ കഴിയാതെ പോയതാണ്‌ കാസനോവയ്ക്കു പറ്റിയ വലിയ പാളിച്ച. ഒരു സ്റ്റൈലിഷ്‌ ചിത്രം എന്നും, ആവറേജ്‌ എന്നുമൊക്കെ പലവിധാഭിപ്ര്യായങ്ങള്‍ പരക്കുന്നുണ്ടെങ്കിലും,ഇതൊന്നും ചിത്രത്തിനെ വിജയത്തിലേക്ക്‌ നയിക്കുമെന്ന് തോന്നുന്നില്ല.ആദ്യദിവസം മികച്ച കളക്ഷന്‍ നേടിയ കാസനോവയ്ക്ക്‌ പിന്നീട്‌ ഈ ഒരു മുന്നേറ്റം നടത്താന്‍ കഴിയാതെ പോയതും മേല്‍പ്പറഞ്ഞ പോരായ്മകള്‍ കൊണ്ടാണ്‌.ഇനിയുള്ള ദിവസങ്ങളില്‍ ചിത്രം മലയാളസിനിമയുടെ സൂപ്പറ്‍സ്റ്റാറ്‍ മോഹന്‍ലാലിനേയും, മറ്റ്‌ അണിയറപ്രവര്‍ത്തകരേയും എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയാം.

റേറ്റിംഗ്‌ : 5/10


Saturday, January 14, 2012

മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്‌ ഇന്‍ 2012




2011 നെ പോലെ തന്നെ 2012 മികച്ച ചിത്രങ്ങള്‍ സമ്മാനിക്കുന്നതിനുള്ള പണിപ്പുരയിലാണ്‌.ഒരുപാട്‌ ചിത്രങ്ങള്‍ റിലീസിന്‌ തയ്യാറായിക്കഴിഞ്ഞു.മോഹന്‍ലാലിണ്റ്റെ കാസനോവ, ലാല്‍ ജോസ്‌ സംവിധാനം ചെയ്യുന്ന സ്പാനിഷ്‌ മസാല തുടങ്ങിയ ചിത്രങ്ങള്‍ ഇതില്‍പ്പെടും. മലയാളത്തിണ്റ്റെ പ്രധാന നടന്‍മാരെല്ലാം മികച്ച സംവിധായകരുടെ കൂടെ ചേര്‍ന്ന്‌ ഹിറ്റുകള്‍ സമ്മാനിക്കാനുള്ള ഒരുക്കം തുടങ്ങിക്കഴിഞ്ഞു.ബി.ഉണ്ണികൃഷ്ണനുമായി ഒന്നിക്കുന്ന ഗ്രാണ്റ്റ്മാസ്റ്റര്‍, ഭീമണ്റ്റെ കഥ പറയുന്ന എം.ടി -ഹരിഹരന്‍ ടീമിണ്റ്റെ രണ്ടാമൂഴം,അര്‍ച്ചന കവിയുടെ അച്ചനായി അഭിനയിക്കുന്ന 'മാഡ്‌ ഡാഡ്‌',ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന തിയേറ്റര്‍ ഉടമയുടെ കഥ പറയുന്ന ടാകീസ്‌, സിദ്ധിക്കിണ്റ്റെ ചിത്രം, സിബി-ഉദയകൃഷ്ണ ടീമിണ്റ്റെ മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രം അരക്കള്ളന്‍ മുക്കാല്‍കള്ളന്‍, പ്രിയദര്‍ശണ്റ്റെ ഹിന്ദി ചിത്രം തേസ്‌,ഷാജി എന്‍. കരുണിണ്റ്റെ ഗാഥ, ഷാജി കൈലാസിണ്റ്റെ ആക്ഷന്‍ ചിത്രം രാമന്‍ പോലീസ്‌,അതിഥിവേഷത്തിലെത്തുന്ന കാല്‍ച്ചിലമ്പ്‌ എന്നിവ മോഹന്‍ലാലിണ്റ്റെ ഈ വര്‍ഷത്തെ പ്രതീക്ഷകളാണ്‌.ദൌത്യം-2, ബ്രേക്കിംഗ്‌ ന്യൂസ്‌, ദാസനും വിജയനും സ്വപ്നമാളിക, ഭാസുരം, ജോണി ആണ്റ്റണി ചിത്രം,ഉപഗുപ്തന്‍, സിബി മലയില്‍ ചിത്രം, രാജീവ്‌ നാഥിണ്റ്റെ മഹേന്ദ്രജാലം,ഗണിതം തുടങ്ങിയ പ്രൊജക്ടുകള്‍ ഉണ്ടെങ്കിലും ഇവയിലേതൊക്കെ ഈ വര്‍ഷം പുറത്തിറങ്ങുമെന്ന്‌ കണ്ടറിയാം. ഏവരും കാത്തിരുന്ന കാസനോവ ജനുവരി 26 ന്‌ തിയേറ്ററുകളിലെത്തുന്നതോടെ മോഹന്‍ലാലിണ്റ്റെ 2012 ലെ പടയോട്ടം ആരംഭിക്കും. 2011ല്‍ നേടിയ വിജയം ഈ വര്‍ഷവും ആവര്‍ത്തിക്കാനുള്ള പുറപ്പാടിലാണ്‌ മോഹന്‍ലാല്‍..........


കഴിഞ്ഞ വര്‍ഷം നിറം മങ്ങിയ പ്രകടനം കാഴ്ച്ചവച്ച മമ്മൂട്ടി കരുതലോടെയാവും 2012 നെ സമീപിക്കുക. ദി കിംഗ്‌ ആണ്റ്റ്‌ കമ്മീഷണര്‍ ആണ്‌ മമ്മൂട്ടി ഏറ്റവും പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രം. ലാലിണ്റ്റെ കോബ്രയും വിജയിക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌.രണ്ടാമൂഴത്തില്‍ മോഹന്‍ലാലിനൊപ്പം മികച്ച കഥാപാത്രമായി മമ്മൂട്ടിയും ഉണ്ടാവുമെന്നാണ്‌ സൂചന.റോഷന്‍ ആണ്ട്രൂസിണ്റ്റെ മുംബൈ പോലീസ്‌, അമല്‍ നീരദിണ്റ്റെ അരിവാള്‍ ചുറ്റിക നക്ഷത്രം,ജോണി ആണ്റ്റണി-സിബി-ഉദയകൃഷ്ണ ടീമിണ്റ്റെ കള്ളക്കാമുകന്‍ എന്നിവ പ്രതീക്ഷയറ്‍പ്പിക്കുന്ന ചിത്രങ്ങളാണ്‌..  സജി സുരേന്ദ്രണ്റ്റെ പുളുവന്‍ മത്തായി, ദീപന്‍ സംവിധാനം ചെയ്യുന്ന ന്യൂസ്‌ മേക്കര്‍, ദിലീപിണ്റ്റെ കൂടെ അഭിനയിക്കുന്ന അന്‍ വര്‍ റഷീദ്‌ ചിത്രം ബ്രദേഴ്സ്‌, ആഷിക്‌ അബുവിണ്റ്റെ ആക്ഷന്‍ ചിത്രം ഗാംഗ്സ്റ്റര്‍, ഹാണ്റ്റ്സം, അമല്‍ നീരദിണ്റ്റെ സണ്‍ ഓഫ്‌ അലക്സാണ്ടര്‍, വിനോദ്‌ വിജയണ്റ്റെ പിക്ക്പോക്കറ്റ്‌, രാജ്‌ ബാബു സംവിധാനം ചെയ്യുന്ന സ്പൈഡന്‍ മാന്‍, അമര്‍ അക്ബര്‍ ആണ്റ്റണി, ശിക്കാരി തുടങ്ങിയ പ്രൊജക്റ്റുകളാണ്‌ ഈ വര്‍ഷം മമ്മൂട്ടിയുടെ മുന്നിലുള്ളത്‌.സി.ബി.ഐ യുടെ അഞ്ചാം ഭാഗവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.


 പുതുവര്‍ഷത്തില്‍ താരസിംഹാസനം തിരിചുപിടിക്കാനുള്ള ഒരുക്കത്തിലാണ്‌ ദിലീപ്‌. .ദിലീപിണ്റ്റെ വെള്ളരിപ്രാവിണ്റ്റെ ചങ്ങാതി നല്ല അഭിപ്രായങ്ങള്‍ നേടി മുന്നേറുന്നു. ജനുവരിയില്‍ ലാല്‍ജോസ്‌ ചിത്രം സ്പാനിഷ്‌ മസാല റിലീസ്‌ ചെയ്യുന്നതോടെ ദിലീപിണ്റ്റെ താരമൂല്യം ഉയരുമെന്നുറപ്പ്‌.സന്ധ്യാ മോഹന്‍ സംവിധാനം ചെയ്ത മിസ്റ്റര്‍ മരുമകന്‍ റിലീസിന്‌ തയ്യാറെടുക്കുന്നു.സിബി-ഉദയകൃഷ്ണ ടീം തിരക്കഥയെഴുതുന്ന 'മായാമോഹിനി' യില്‍ ബിജു മേനോണ്റ്റെ ഭാര്യയായാണ്‌ ദിലീപ്‌ വേഷമിടുന്നത്‌ എന്ന പ്രത്യേകത ദിലീപിണ്റ്റെ കഥാപാത്രത്തെ കുറിച്ചുള്ള ആകാംഷ പ്രേക്ഷകരില്‍ നിറയ്ക്കുന്നു.കൃഷ്ണ പൂജപ്പുരയുടെ 'നാടോടി മന്നന്‍' മറ്റൊരു പ്രതീക്ഷയാണ്‌.ശ്യാമപ്രസാദിണ്റ്റെ 'അരികെ' ,ജിത്തു ജോസഫിണ്റ്റെ 'മൈ ബോസ്സ്‌',എന്നിവ ഈ വറ്‍ഷത്തെ പ്രൊജക്റ്റുകള്‍ ആണ്‌.തണ്റ്റെ സൂപ്പര്‍ഹിറ്റ്‌ സിനിമകളായ 'സി.ഐ.ഡി മൂസ','റണ്‍ വേ' എന്നി ചിത്രങ്ങളുടെ രണ്ടാം ഭാഗങ്ങളും അണിയറയില്‍ ഒരുങ്ങുന്നു.'സി.ഐ.ഡി. മൂസ ഫ്രം സ്കോട്ട്ലാണ്റ്റ്‌' എന്നു പേരിട്ടിരിക്കുന്ന സി.ഐ.ഡി. മൂസയുടെ രണ്ടാം ഭാഗം ജോണി ആണ്റ്റണി തന്നെയാണ്‌ സംവിധാനം ചെയ്യുന്നത്.ജോഷി സംവിധാനം ചെയ്യുന്ന റണ്‍ വേ യുടെ രണ്ടാം ഭാഗത്തിന്‌  'വാളയാറ്‍ പരമശിവം' എന്നാണ്‌ പേരിട്ടിരിക്കുന്നത്‌.രണ്ട്‌ ചിത്രങ്ങള്‍ക്കും തിരക്കഥയൊരുക്കുന്നത്‌ സിബി-ഉദയകൃഷ്ണ ടീം ആയിരിക്കും.

Sunday, January 8, 2012

2012 ണ്റ്റെ പ്രതീക്ഷകള്‍


മലയാളസിനിമ ഏേറ്റവും കൂടുതല്‍ പ്രതീക്ഷകയോടെ കാത്തിരിക്കുന്ന ചിത്രങ്ങള്....

1. കാസനോവ 


രണ്ട്‌ വറ്‍ഷമായി മോഹന്‍ലാലിണ്റ്റെ ആരാധകറ്‍ കാത്തിരിക്കുന്ന ചിത്രമാണ്‌ കാസനോവ. പൂ കച്ചവടക്കാരാനായി വേഷമിടുന്ന മോഹന്‍ലാലിണ്റ്റെ പ്രണയത്തെ കുറിച്ചുള്ള സങ്കല്‍പങ്ങളും, ഇയാളോട്‌ ഇടപഴകുന്ന സുന്ദരിമാരേയും ചുറ്റിപറ്റിയുള്ള കഥയാണ്‌ ഈ ചിത്രത്തിലൂടെ പറയുന്നത്‌.ലക്ഷ്മി റായ്‌, ശ്രേയ സരണ്‍, റോമ, സഞ്ജന തുടങ്ങിയ നായികമാരാണ്‌ കാസനോവയില്‍ അണിനിരക്കുന്നത്‌.ഈ വറ്‍ഷത്തെ ഏറ്റവും വലിയ പ്രതീക്ഷയായ ഈ ബിഗ്‌ ബജറ്റ്‌ ചിത്രം ജനുവരി 26 ന്‌ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ്‌ ചെയ്യും എന്നാണ്‌ ഇപ്പോഴുള്ള വാര്‍ത്ത.

 2.ദി കിംഗ്‌ ആണ്റ്റ്‌ ദി കമ്മീഷണറ്‍

രഞ്ജി പണിക്കറിണ്റ്റെ തിരക്കഥയില്‍ ഷാജി കൈലാസ്‌ സംവിധാനം ചെയ്ത സുരേഷ്‌ ഗോപി ചിത്രം കമ്മീഷണര് (1994),മമ്മൂട്ടി ചിത്രം ദി കിംഗ് (1995), എന്നീ ചിത്രങ്ങളുടെ വിജയശില്‍പികള്‍ ഒന്നിക്കുന്ന മള്‍ട്ടിസ്റ്റാറ്‍ ചിത്രമാണ്‌ ദി കിംഗ്‌ ആണ്റ്റ്‌ ദി കമ്മീഷണറ്‍.കടിച്ചാല്‍ പൊട്ടാത്ത സംഭാഷണങ്ങള്‍ കൊണ്ട്‌ ശ്രദ്ധേയമായ പഴയ ചിത്രങ്ങളെ പുതിയ രാഷ്ട്രീയ സാഹചര്യത്തിലൂടെ പുനരവതരിപ്പിക്കുകയാണ്‌ ഇവിടെ. മലയാളികള്‍ നെഞ്ചിലേറ്റിയ ജോസഫ്‌ അലക്സ്‌ ഐ.എ.എസും, ഭരത്‌ ചന്ദ്രന്‍ ഐ.പി.എസും ഒരു അന്വേഷണത്തിനായി ഡല്‍ഹിയില്‍ വച്ച്‌ ഒന്നിക്കുന്നതാണ്‌ കഥ.ചിത്രം ഫെബ്രുവരിയില്‍ തിയേറ്ററുകളിലെത്തും.

3.സ്പാനിഷ്‌ മസാല 


ലാല്‍ജോസ്‌ വീണ്ടും വരുന്നു, സ്പാനിഷ്‌ രസക്കൂട്ടുകളുമായി.ലാല്‍ ജോസ്‌ വീണ്ടും ദിലീപുമായി ഒരുമിക്കുകയാണ്‌ ഈ ചിത്രത്തിലൂടെ. സ്പെയിനില്‍ ജീവിക്കാനായി എത്തിപ്പെടുന്ന മിമിക്രി കലാകാരനായാണ്‌ ദിലീപ്‌ ഈ ചിത്രത്തില്‍ വേഷമിടുന്നത്‌.ഇവിടെവച്ച്‌ പാചകക്കാരണ്റ്റെ വേഷമണിയുകയും, സ്പാനിഷ്‌ പെണ്‍കുട്ടിയുമായി ഇഷ്ടത്തിലാവുന്നതും ആണ്‌ കഥാതന്തു. ബെന്നി.പി.നായരമ്പലമാണ്‌ തിരക്കഥ ഒരുക്കിയിരിക്കുന്നത്‌.ബെന്നി ദിലീപിനായി ഒരുക്കിയ കല്യാണരാമന്‍, ചാന്ത്പൊട്ട്‌, മേരിക്കുണ്ടൊരു കുഞ്ഞാട്‌ എന്നീ തിരക്കഥകള്‍ വാന്‍ ഹിറ്റുകളായിരുന്നു.ഇക്കാരണം കൊണ്ട്‌ തന്നെ വളരെയേറെ പ്രതീക്ഷകളാണ്‌ സ്പാനിഷ്‌ മസാല നല്‍കുന്നത്‌. സ്പാനിഷുകാരിയായി ഡാനിയേല സചേരി വേഷമിടുന്നു.മുഖ്യ വേഷത്തില്‍ കുഞ്ചാക്കോ ബോബനും, ബിജു മേനോനും ചിത്രത്തില്‍ അഭിനയിക്കുന്നു. മലയാളത്തിന്‌ ഒരുപിടി പ്രണയഗാനങ്ങള്‍ സമ്മാനിച്ച വിദ്യാസാഗറ്‍ തിരിച്ചുവരികയാണ്‌ സ്പാനിഷ്‌ മസാലയിലൂടെ.ചിത്രം ജനുവരിയില്‍ റിലീസ്‌ ചെയ്യും.


4.രണ്ടാമൂഴം 

എം.ടി.യുടെ 'രണ്ടാമൂഴം' എന്ന നോവലിനെ ആസ്പദമാക്കി എം.ടി-ഹരിഹരന്‍ ടീം ഒരുക്കുന്ന ചിത്രമാണ്‌ രണ്ടാമൂഴം. മോഹന്‍ലാലും മമ്മൂട്ടിയും വീണ്ടൂം ഈ ചിത്രത്തിലൂടെ ഒന്നിക്കും.കമലഹാസന്‍ രണ്ടാമൂഴത്തില്‍ അഭിനയിക്കും എന്നുള്ള വാറ്‍ത്തകള്‍ ഈയിടെ പുറത്തുവന്നിരുന്നു.ഇന്ത്യയിലെ സിനിമാരംഗത്തുള്ള മികച്ച സാങ്കേതിക വിദഗ്ധറ്‍ ഈ ചിത്രത്തില്‍ അണിനിരക്കുമെന്നാണ്‌ സൂചന.എ.ആര്‍.റഹ്മാന്‍, റസൂല്‍ പൂക്കുറ്റി, സാബു സിറില്‍ തുടങ്ങിയവരെ രണ്ടാമൂഴത്തില്‍ പ്രതീക്ഷിക്കാം.എം.ടി.യുടെ കരുത്തുറ്റ കഥാപാത്രങ്ങളായി വെള്ളിത്തിരയിലെത്തുന്നത്‌ ആരൊക്കെയാണെന്നുള്ള കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഈ വറ്‍ഷം ഷൂട്ടിംഗ്‌ തുടങ്ങിയേക്കാവുന്ന ചിത്രം ഈ വറ്‍ഷം തന്നെ പുറത്തിറങ്ങുമോ എന്ന് കണ്ടറിയാം.

5.മാസ്റ്റേഴ്സ്‌ 


യുവതാരം പ്രിഥ്വിരാജിണ്റ്റെ പുത്തന്‍ ചിത്രം.സുബ്രഹ്മണ്യപുരം, നാടോടികള്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളിപ്രേക്ഷകരുടെ കൂടെ കയ്യടി നേടിയ എം.ശശികുമാര്‍ അഭിനയിക്കുന്ന ആദ്യ മലയാളചിത്രമാണ്‌ മാസ്റ്റേഴ്സ്‌.ഈ വര്‍ഷം റിലീസ്‌ ചെയ്യാനിരിക്കുന്ന ചിത്രങ്ങളില്‍ മികച്ച പ്രതീക്ഷയോടെയാണ്‌ ഈ ചിത്രത്തെ ഉറ്റുനോക്കുന്നത്‌.നായികമാരായി അനന്യയും, 'ഗോവ', 'കോ' ഫെയിം പിയാ ബാജ്പെയ്‌ എന്നിവര്‍ അഭിനയിക്കുന്നു.സി.ഐ.ഡി മൂസ, സൈക്കിള്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ജോണി ആണ്റ്റണി ആണ്‌ ഈ ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്യുന്നത്‌.ജിനു എബ്രഹാം തിരക്കഥയെഴുതിയിരിക്കുന്ന ചിത്രം ജനുവരിയില്‍ റിലീസ്‌ ചെയ്യും.

6.അരികെ


 ദിലീപിണ്റ്റെ 2012-ലെ പ്രതീക്ഷകളില്‍ ഒന്നാണ്‌ ശ്യാമപ്രസാദിണ്റ്റെ 'അരികെ'. സുനില്‍ ഗംഗോപതായി രചിച്ച ബംഗാളി കഥയെ ആസ്പദമാക്കി ശ്യാമപ്രസാദ്‌ തന്നെ തിരക്കഥയെഴുതിയിരിക്കുന്ന 'അരികെ'യില്‍ സംവ്രത സുനില്‍, മമത മോഹന്‍ ദാസ്‌ എന്നിവര്‍ നായികമാരായി എത്തുന്നു.ശ്യാമപ്രസാദിണ്റ്റെ ഇലക്ട്ര ഒരുപാട്‌ അംഗീകാരങ്ങള്‍ നേടിയിരുന്നു.ഇലക്ട്രക്ക്‌ ശേഷം ചെയ്യുന്ന ചിത്രം എന്ന നിലക്ക്‌ സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന ചിത്രമാണ്‌ അരികെ.ഔസേപ്പച്ചനാണ്‌ സംഗീതം നല്‍കുന്നത്. 

7.മല്ലൂസിംഗ്‌ 


ആദ്യ രണ്ടുചിത്രങ്ങളും സൂപ്പര്‍ഹിറ്റാക്കിയ സംവിധായകനാണ്‌ വൈശാഖ്‌. വൈശാഖ്‌ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്‌ മല്ലുസിംഗ്‌.പൃഥ്വിരാജിനെ ഒഴിവാക്കി ഉണ്ണി മുകുന്ദനെ കാസ്റ്റ്‌ ചെയ്ത ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.കൂടെ സീനിയേഴ്സ്‌ ടീം കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, മനോജ്‌ കെ ജയന്‍ എന്നിവറ്‍ കൂടി എത്തുന്നതോടെ ചിത്രത്തെ പ്രേക്ഷകറ്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.


8.അരിവാള്‍ ചുറ്റിക നക്ഷത്രം


അമല്‍ നീരദ്‌ ചിത്രം.മെഗാസ്റ്റാറ്‍ മമ്മൂട്ടിയോടൊപ്പം യുവതാരം പൃഥ്വിരാജ്‌ അഭിനയിക്കുന്ന ആക്ഷന്‍ ചിത്രം.നാട്ടിന്‍പുറത്തെ രാഷ്ട്രീയവും മറ്റുമാണ്‌ ചര്‍ച്ചാവിഷയമെന്ന് പേരില്‍ നിന്നും വ്യക്തമാണ്‌.അമല്‍ നീരദിണ്റ്റെ സ്റ്റൈലിഷ്‌ സംവിധാനത്തില്‍ ഒരു മികച്ച ചിത്രം നമുക്ക്‌ പ്രതീക്ഷിക്കാം.

9. 22 ഫീമെയില്‍ കോട്ടയം


2011 ലെ സൂപ്പര്‍ഹിറ്റ്‌ ചിത്രമായിരുന്നു 'സാള്‍ട്ട്‌ ആന്‍ പെപ്പര്‍'. ഈ ചിത്രത്തിണ്റ്റെ സംവിധായകന്‍ ആഷിക്ക്‌ അബുവിണ്റ്റെ പുതിയ പ്രൊജക്റ്റ്‌ ആണ്‌ 22 ഫീമെയില്‍ കോട്ടയം.ഫഹദ്‌ ഫാസില്‍, റീമ കല്ലിങ്കല്‍ എന്നിവര്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിണ്റ്റെ ഷൂട്ടിംഗ്‌ ഈ മാസം 15 ന്‌ തുടങ്ങും.

ഓര്‍ഡിനറി 

കെ.എസ്‌. ആര്‍.ടി.സി ബസ്‌ ജീവനക്കാരുടെ കഥ പറയുന്ന ഓര്‍ഡിനറി റിലീസിംഗിന്‌ തയ്യാറായിക്കഴിഞ്ഞു.കുഞ്ചാക്കോ ബോബന്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തില്‍ ബിജു മേനോനും,ആസിഫ്‌ അലിയും പ്രധാനവേഷം കൈകാര്യം ചെയ്യുന്നു.ആന്‍ അഗസ്റ്റിന്‍ ആണ്‌ നായിക സ്ഥാനത്ത്‌. നാട്ടിന്‍പുറത്തിണ്റ്റെ കഥ പറയുന്ന ചിത്രം ഈ മാസം തന്നെ റിലീസ്‌ ചെയ്യുമെന്ന് പ്രതീക്ഷിക്കാം.