Pages

Thursday, December 30, 2010

മേരിക്കുണ്ടൊരു കുഞ്ഞാട്‌ (Merikundoru Kunjadu)


ഷാഫി-ബെന്നി.പി.നായരമ്പലം-ദിലീപ്‌ സഖ്യം എട്ട്‌ വര്‍ഷത്തിനു ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ്‌ 'മേരിക്കുണ്ടൊരു കുഞ്ഞാട്‌'.കല്ല്യാണരാമനാണ്‌ ഇവരൊന്നിച്ച ആദ്യ ചിത്രം.ബെന്നി പിന്നീട്‌ ഷാഫിക്കു വേണ്ടി 'തൊമ്മനും മക്കളും','ലോല്ലിപോപ്പ്‌','ചട്ടമ്പിനാട്‌' എന്നീ ചിത്രങ്ങള്‍ക്ക്‌ തിരക്കഥയെഴുതി.ദിലീപിനായി 'മന്ത്രമോതിരം','ചാന്ത്പൊട്ട്‌' എന്നീ ചിത്രങ്ങല്‍ക്കു കഥയെഴുതിയതും ബെന്നിയായിരുന്നു.ഇതില്‍ ലാല്‍ജോസ്‌ സംവിധാനം ചെയ്ത ചാന്ത്പൊട്ട്‌ ദിലീപിണ്റ്റെ കരിയറിലെ നാഴികകല്ലായിരുന്നു.ദിലീപിനെ ജനപ്രിയനായകപദവിയിലേക്ക്‌ ഉയര്‍ത്തിയ കഥാപാത്രങ്ങളായ രാമന്‍ കുട്ടിയും,രാധയും ബെന്നിയുടെ തൂലികതുമ്പിലൂടെ ജനിച്ചവയായിരുന്നു.അതിനാല്‍ തന്നെ ഇവര്‍ വീണ്ടും ഒന്നിക്കുമ്പോള്‍ ഒരു സൂപ്പര്‍ഹിറ്റില്‍ കുറഞ്ഞതൊന്നും പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നില്ല.പ്രേക്ഷകരുടെ പ്രതീക്ഷകള്‍ ഷാഫിയുടെ 'കുഞ്ഞാട്‌' തെറ്റിച്ചില്ല എന്നാണ്‌ ആദ്യദിവസങ്ങളിലെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ സൂചിപ്പിക്കുന്നത്‌.ഒരു മുഴുനീള തമാശചിത്രം മനോഹരമായ ഒരു തിരക്കഥയാല്‍ കെട്ടിപടൂര്‍ത്തിരിക്കയാണിവിടെ.'പാപ്പി അപ്പച്ചാ','കാര്യസ്തന്‍' എന്നീ ചിത്രങ്ങളില്‍ ദിലീപ്‌ ചെയ്ത വേഷങ്ങളില്‍ നിന്നും ഒരുപാട്‌ മുന്‍പിലാണ്‌ 'മേരിക്കുണ്ടൊരു കുഞ്ഞാടി'ലെ സോളമന്‍.ഏകദേശം ചക്കരമുത്തിനോടു സാമ്യതയുണ്ടെങ്കിലും ദിലീപിനെ അയല്‍പക്കത്തെ പയ്യന്‍ ഇമേജിലേക്ക്‌ തിരിച്ചെത്തിച്ചിരിക്കയാണ്‌ ബെന്നി സോളമനിലൂടെ. പ്രേക്ഷകര്‍ കാത്തിരുന്ന കൂട്ടുകെട്ട്‌ മലയാളികള്‍ക്കായി സമ്മാനിച്ച ഒരു നല്ല ക്രിസ്ത്മസ്‌ വിരുന്നു തന്നെയാണ്‌ മേരിക്കുണ്ടൊരു കുഞ്ഞാട്‌.
വൈശാഖ സിനിമയുടെ ബാനറില്‍ വൈശാഖ്‌ രാജനാണ്‌ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌.ചിത്രത്തില്‍ ഷാഫിയുടെ സ്ഥിരം ഫോര്‍മുലകളെല്ലാം അടങ്ങിയിരിക്കുന്നു.പാവത്താനായ സോളമണ്റ്റെ കഥയാണ്‌ ചിത്രം പറയുന്നത്‌.നാട്ടിലെ കൊച്ചുപിള്ളേര്‍ അടിച്ചാല്‍ തിരിച്ചടിക്കാന്‍ പോലും ധൈര്യമില്ലാത്തവന്‍.നാട്ടുകാര്‍ക്കെല്ലാം സോളമന്‍ 'കുഞ്ഞാട്‌' സോളമനാണ്‌. സര്‍വ്വോപരി പേടിത്തൊണ്ടനും മടിയനുമായ സോളമണ്റ്റെ മനസ്സില്‍ നിറയെ സിനിമാസംവിധായകമോഹങ്ങളാണ്‌.ഇത്‌ അറിഞ്ഞിട്ടുതന്നെ പള്ളീലച്ചന്‍ പള്ളിയിലേക്ക്‌ പൊന്നിന്‍ കുരിശ്ശ്‌ വയ്ക്കാനുള്ള പണം സ്വരൂപിക്കാന്‍ ഒരു സീരിയല്‍ സംവിധാനചുമതല സോളമനെ ഏല്‍പ്പിക്കുന്നു.രസകരമായ പല കാരണങ്ങളാല്‍ ഷൂട്ടിംഗ്‌ അവതാളത്തിലാവുന്നു. സോളമന്‍ നാട്ടിലെ പ്രധാനധനികന്‍ ഇട്ടിച്ചണ്റ്റെ മകള്‍ മേരിയുമായി പ്രേമത്തിലാണ്‌.പണ്ട്‌ ഇട്ടിച്ചന്‌ സോളമണ്റ്റെ അമ്മയെ വലിയ ഇഷ്ടമായിരുന്നു.മേരി എന്നു തന്നെയായിരുന്നു പേരും.ഈ ഇഷ്ടം കല്ല്യാണം വരെ എത്തിയതുമാണ്‌.എന്നാല്‍ ചില കാരണങ്ങളാല്‍ മേരി കല്യാണതലേന്ന്‌ നാട്ടിലെ കപ്യാരുടെ കൂടെ ഒളിച്ചോടി.ഇത്‌ ഇട്ടിച്ചനെ വിഷമിപ്പിച്ചു.ഈ ഇഷ്ടം മനസ്സില്‍ സൂക്ഷിക്കുന്ന ഇട്ടിച്ചന്‍ തണ്റ്റെ ആദ്യമകള്‍ക്ക്‌ മേരി എന്നു പേരിട്ടു.ഈ പഴയ ചതിക്കഥയുടെ പേരില്‍ സോളമന്‌ മേരിയെ കൊടുക്കില്ല എന്ന്‌ ഇട്ടിച്ചന്‍ വാശി പിടിച്ചു.കൂടെകൂടെ മേരിയുടെ ആങ്ങളമാരുടെ ഇടിയും സോളമന്‍ വാങ്ങിച്ചു കൂട്ടി.ഇങ്ങനെയിരിക്കെയാണ്‌ തണ്റ്റെ വീട്ടിനടുത്തുള്ള പൊട്ടക്കിണറ്റില്‍ നിന്നും അപരിചിതനായ ഒരാളെ സോളമന്‍ രക്ഷിക്കുന്നത്‌.മേരിയുടെ ആങ്ങളമാരോട്‌ പിടിച്ചുനില്‍ക്കാന്‍ കെല്‍പ്പുള്ള ഇയാളെ പിന്നീട്‌ സോളമന്‍ തണ്റ്റെ ഒളിച്ചോടിപ്പോയ ചേട്ടന്‍ 'ജോസ്‌' ആണെന്ന വ്യാജപ്രചരണം നടത്തി കൂടെകൊണ്ടുനടക്കുന്നു.മേരിയുടെ തണ്ടും തടിയുമുള്ള ചേട്ടന്‍മാരോട്‌ പിടിച്ചുനില്‍ക്കാന്‍ കെല്‍പ്പുള്ള ജോസിണ്റ്റെ നിഴലില്‍ സോളമന്‍ തലപൊക്കി തുടങ്ങുന്നു.തുടര്‍ന്ന്‌ ചിത്രം രസകരമായ മുഹൂര്‍ത്തങ്ങളിലൂടെ സഞ്ചരിക്കുന്നു.സോളമന്‌ മേരിയെ കിട്ടുമോ?,ജോസ്‌ സോളമനെ സഹായിക്കുന്നതിന്‌ പിന്നിലെന്താണ്‌? തൂടങ്ങിയ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്തലോടെ സിനിമ ശുഭകരമായ അന്ത്യത്തിലേക്ക്‌.
സൂപ്പര്‍സ്റ്റാര്‍ ഇമേജ്‌ പാടെ എടുത്ത്‌ കളഞ്ഞ്‌ തിരിച്ചടിക്കാന്‍ ധൈര്യമില്ലാത്ത ഒരു സാധാരണക്കാരനായ സോളമണ്റ്റെ കഥാപാത്രം ദിലീപിനെ ഏറെ കാലം പിന്നോട്ട്‌ കൊണ്ടുപോകുന്നു.ഒരുപാട്‌ കാലമായി ജനപ്രിയനായകറ്റെ മികച്ച ചിത്രങ്ങള്‍ക്ക്‌ വേണ്ടി കൊതിക്കുന്ന ആരാധകരടക്കമുള്ള പ്രേക്ഷകര്‍ക്ക്‌ ആശ്വാസം പകരുന്നതാണ്‌ മേരിക്കുണ്ടൊരു കുഞ്ഞാടിലൂടെയുള്ള ദിലീപിണ്റ്റെ ഉജ്വലമായ തിരിച്ചുവരവ്‌.സിനിമ കഴിഞ്ഞിറങ്ങുന്ന ഓരോ പ്രേക്ഷകരേയും അമ്പരിപ്പിച്ച കഥാപാത്രമാണ്‌ ജോസ്‌.ചിരിക്കാത്ത,അധികം സംസാരിക്കാത്ത ജോസായി എത്തിയത്‌ ബിജുമേനോനാണ്‌.ബിജുമേനോന്‍ ഇതുവരെ ചെയ്തതില്‍ വച്ച്‌ ഏറ്റവും വ്യത്യസ്തമായ റോളായി ജോസ്‌ എന്ന കഥാപാത്രത്തെ വിശേഷിപ്പിക്കാം.മുടിയാകെ പറ്റെ വെട്ടി ഒരു ജയില്‍പ്പുള്ളിയുടെ ഗെറ്റപ്പില്‍ ഗാംഭീര്യം കൈവിടാതെ മനോഹരമായി അഭിനയിച്ച ബിജുമേനോനാണ്‌ മേരിക്കുണ്ടൊരു കുഞ്ഞാടിലെ യദ്ധാര്‍ഥതാരം.ഇട്ടിച്ചനായി ഇന്നസെണ്റ്റ്‌ ഒരു നെഗറ്റീവ്‌ ടെച്ചുള്ള കഥാപാത്രത്തെ കൈകാര്യം ചെയ്തപ്പോള്‍ മകള്‍ മേരിയായി ഭാവന അഭിനയിച്ചിരിക്കുന്നു.ട്വണ്റ്റി-ട്വണ്റ്റി ക്കു ശേഷം ഇവര്‍ ജോഡികളാകുന്ന ചിത്രമാണിത്‌.ദിലീപിണ്റ്റെ അമ്മ മേരിയായി വിനയപ്രസാദ്‌ അഭിനയിച്ചപ്പോള്‍ കപ്യാരായി വിജയരാഘവന്‍ വേഷമിട്ടിരിക്കുന്നു.ശവപ്പെട്ടി കച്ചവടക്കാരനായുള്ള സലീം കുമാറിണ്റ്റെ കഥാപാത്രം തമാശയും ഗൌരവവും ഒരുപോലെ കൈകാര്യം ചെയ്ത്‌ കയ്യടിനേടി.പള്ളീലച്ചനായി ജഗതി അഭിനയിച്ചിരിക്കുന്നു.ബിജുമേനോണ്റ്റെ വരവ്‌ വരെ വളരെ ഇഴഞ്ഞു നീങ്ങിയതും തമാശകള്‍ പതിവുപോലെ ശ്രദ്ധപിടിച്ചുപറ്റാതെ പോയതും ചിത്രത്തിനെ കുറച്ച്‌ പിന്നോട്ടുവലിക്കുന്നെങ്കിലും എല്ലാം മറന്ന്‌ ആസ്വദിക്കാന്‍ പറ്റിയ എല്ലാം ഈ സിനിമയിലുണ്ട്‌.ബേര്‍ണി-ഇഗ്നേഷ്യസ്‌ സംഗീതസംവിധാനം നിര്‍വ്വഹിച്ച ഗാനങ്ങള്‍ ഒന്നും തന്നെ മനസ്സില്‍ തങ്ങിനില്‍ക്കുന്നവയല്ല.എന്നാല്‍ ഗാനങ്ങള്‍ ചായാഗ്രഹണഭംഗിയാല്‍ ശ്രദ്ധിക്കപ്പെടുന്നു.ശ്യാം ദത്താണ്‌ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്‌.അനില്‍ പനച്ചൂരാന്‍ ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നു. കാണ്ടഹാര്‍,ബെസ്റ്റ്‌ ആക്ടര്‍,ടൂര്‍ണമണ്റ്റ്‌ എന്നീ ചിത്രങ്ങള്‍ മത്സരിക്കാന്‍ രംഗത്തുണ്ടെങ്കിലും മേരിക്കുണ്ടൊരു കുഞ്ഞാട്‌ ഒരു ചുവട്‌ മുന്നില്‍ തന്നെയാണ്‌.ഷാഫി-ബെന്നി-ദിലീപ്‌ കൂട്ടുകെട്ടിണ്റ്റെ മറ്റൊരു സൂപ്പര്‍ഹിറ്റ്‌ ആയി മാറട്ടെ എന്ന്‌ ആശംസിക്കുന്നു. ഏവര്‍ക്കും ചിത്രക്കൂട്ടിണ്റ്റെ പുതുവത്സരാശംസകള്‍!!
റേറ്റിംഗ്‌:5.5/10.0

Thursday, December 2, 2010

മലയാളസിനിമയിലെ മികച്ച വിജയം നേടിയ ചിത്രങ്ങള്‍(1980-2010)
80's
1980
 • അങ്ങാടി-ജയന്‍
 • മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍(ശങ്കറിണ്റ്റെ ആദ്യചിത്രം,വില്ലനായുള്ള മഹാനടന്‍ മോഹന്‍ലാലിണ്റ്റെ അരങ്ങേറ്റം)-ശങ്കര്‍,മോഹന്‍ലാല്‍
 • വില്‍ക്കാനുണ്ട്‌ സ്വപ്നങ്ങള്‍-സുകുമാരന്‍,മമ്മൂട്ടി
1981
 • തൃഷ്ണ-മമ്മൂട്ടി
 • കോളിളക്കം-ജയന്‍
 • അട്ടിമറി-പ്രേം നസീര്‍
 • മേള-മമ്മൂട്ടി
1982
 • പടയോട്ടം-പ്രേം നസീര്‍,മധു,മോഹന്‍ലാല്‍,മമ്മൂട്ടി
 • യവനിക-ഭരത്‌ ഗോപി,മമ്മൂട്ടി
 • പൂ വിരിയും പുലരി-ശങ്കര്‍,മോഹന്‍ലാല്‍,മമ്മൂട്ടി
 • ഇണ
1983
 • ആ രാത്രി(150 ദിവസം തിയേറ്ററുകളില്‍ ഓടി,മമ്മൂട്ടിയെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക്‌ ഉയര്‍ത്തിയ സിനിമ)-മമ്മൂട്ടി
 • കൂടെവിടെ-സുഹാസിനി,മമ്മൂട്ടി,റഹ്മാന്‍
 • എണ്റ്റെ മാമാട്ടികുട്ടിയമ്മക്ക്‌-ഭരത്‌ ഗോപി,മോഹന്‍ലാല്‍
 • ആട്ടക്കലാശം-പ്രേം നസീര്‍,മോഹന്‍ലാല്‍
 • താളം തെറ്റിയ താരാട്ട്‌-രാജ്കുമാര്‍
1984
 • അതിരാത്രം(അക്കാലത്തെ റെക്കോര്‍ഡ്‌ കളക്ഷന്‍)-മമ്മൂട്ടി,മോഹന്‍ലാല്‍,ശങ്കര്‍
 • സന്ദര്‍ഭം-മമ്മൂട്ടി
 • അടിയൊഴുക്കുകള്‍-മമ്മൂട്ടി,മോഹന്‍ലാല്‍
 • കാണാമറയത്ത്‌-മമ്മുട്ടി,ലാലു അലക്സ്‌
 • മൈ ഡിയര്‍ കുട്ടിച്ചാത്തന്‍
 • ഇത്തിരിപൂവേ ചുവന്നപൂവേ-മമ്മൂട്ടി,റഹ്മാന്‍
1985
 • ഈ ശബ്ദം ഇന്നത്തെ ശബ്ദം(150 ദിവസം,മെഗാ ഹിറ്റ്‌)-മമ്മൂട്ടി
 • യാത്ര(150 ദിവസം,റെക്കോര്‍ഡ്‌ കളക്ഷന്‍)-മമ്മുട്ടി
 • നോക്കെത്താ ദൂരത്ത്‌ കണ്ണും നട്ട്‌-മോഹന്‍ലാല്‍,നദിയ മൊയ്തു
 • കാതോടു കാതോരം-മമ്മൂട്ടി
 • ഈറന്‍ സന്ധ്യ-മമ്മൂട്ടി,റഹ്മാന്‍
 • ഈ തണലില്‍ ഇത്തിരി നേരം-മമ്മൂട്ടി
1986
 • രാജാവിണ്റ്റെ മകന്‍(റെക്കോര്‍ഡ്‌ കളക്ഷന്‍,മോഹന്‍ലാല്‍ സൂപ്പര്‍സ്റ്റാര്‍ സിംഹാസനത്തിലേക്ക്‌)-മോഹന്‍ലാല്‍
 • ഗാന്ധിനഗര്‍ സെക്കണ്റ്റ്‌ സ്ട്രീറ്റ്‌(സൂപ്പര്‍ ഹിറ്റ്‌)-മോഹന്‍ലാല്‍,മമ്മൂട്ടി
 • താളവട്ടം(സൂപ്പര്‍ ഹിറ്റ്‌)-മോഹന്‍ലാല്‍
 • ആവനാഴി(ഹിറ്റ്‌)-മമ്മൂട്ടി
 • ടി.പി.ബാലഗോപാലന്‍ എം. എ-മോഹന്‍ലാല്‍
1987
 • ഇരുപതാം നൂറ്റാണ്ട്‌(റെക്കോര്‍ഡ്‌ കളക്ഷന്‍,മെഗാ ഹിറ്റ്‌)-മോഹന്‍ലാല്‍,സുരേഷ്‌ ഗോപി
 • ന്യൂ ഡല്‍ഹി(മെഗാ ഹിറ്റ്‌)-മമ്മൂട്ടി
1988
 • ചിത്രം(ഇതുവരേയുള്ള എല്ലാ കളക്ഷനും തിരുത്തിക്കുറിച്ച സിനിമ,365 ദിവസം ദക്ഷിണേന്ത്യയില്‍ പൂര്‍ത്തിയാക്കി എന്ന എവര്‍ഗ്രീന്‍ റെക്കോര്‍ഡ്‌)-മോഹന്‍ലാല്‍
 • ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്‌(ഹിറ്റ്‌)-മമ്മൂട്ടി
1989
 • ഒരു വടക്കന്‍ വീരഗാഥ(റെക്കോര്‍ഡ്ബ്രേക്കര്‍ ഹിറ്റ്‌)-മമ്മൂട്ടി
 • കിരീടം-മോഹന്‍ലാല്‍
 • റാംജിറാവു സ്പീക്കിംഗ്‌(സിദ്ധിക്ക്‌-ലാലിണ്റ്റെ ആദ്യചിത്രം)- മുകേഷ്‌,സായികുമാര്‍,ഇന്നസെണ്റ്റ്‌
 • നായര്‍ സാബ്‌(മെഗാ ഹിറ്റ്‌)-മമ്മൂട്ടി
 • വടക്കുനോക്കിയന്ത്രം(ശ്രീനിവാസനെ ഒരു ഹാസ്യനടന്‍,തിരക്കഥാകൃത്ത്‌ എന്നീ മുഖച്ചായകളില്‍ നിന്നും മാറ്റിയ ചിത്രം)-ശ്രീനിവാസന്‍

90's
1990
 • കോട്ടയം കുഞ്ഞച്ചന്‍(150 ദിവസം,മെഗാ ഹിറ്റ്‌)-മമ്മൂട്ടി
 • ഹിസ്‌ ഹൈനസ്സ്‌ അബ്ദുള്ള-മോഹന്‍ലാല്‍
 • ഇന്‍ ഹരിഹര്‍ നഗര്‍(റെക്കോര്‍ഡുകള്‍ തിരുത്തിയ ചിത്രം,മുകേഷിണ്റ്റെയും,ജഗദീഷിണ്റ്റെയും കരിയര്‍ മാറ്റിമറിച്ച സിനിമ)- മുകേഷ്‌,ജഗദീഷ്‌
 • നം. 20 മദ്രാസ്‌ മെയില്‍-മോഹന്‍ലാല്‍,മമ്മൂട്ടി
 • കളിക്കളം(മെഗാ ഹിറ്റ്‌)-മമ്മൂട്ടി
 • തലയണമന്ത്രം-ശ്രീനിവാസന്‍
1991
 • കിലുക്കം(സര്‍വ്വകാല മെഗാഹിറ്റ്‌)-മോഹന്‍ലാല്‍
 • ഗോഡ്ഫാദര്‍(ചിത്രത്തിണ്റ്റെ റെക്കോര്‍ഡ്‌ തകര്‍ത്ത്‌ 400 ദിവസം തിയേറ്റരുകളില്‍ പ്രദര്‍ശിപ്പിച്ച്‌ മലയാളസിനിമയില്‍ നാഴികകല്ലായി മാറിയ സിനിമ)-മുകേഷ്‌,ജഗദീഷ്‌
 • ഇന്‍സ്പെക്ടര്‍ ബല്‍റാം(മെഗാ ഹിറ്റ്‌)-മമ്മൂട്ടി
 • ഭരതം(മെഗാ ഹിറ്റ്‌)-മോഹന്‍ലാല്‍
 • എണ്റ്റെ സൂര്യപുത്രിക്ക്‌-സുരേഷ്‌ ഗോപി
 • അഭിമന്യു-മോഹന്‍ലാല്‍
1992
 • പപ്പയുടെ സ്വന്തം അപ്പൂസ്‌-മമ്മൂട്ടി
1993
 • മണിച്ചിത്രത്താഴ്‌(റെക്കോര്‍ഡുകള്‍ തകര്‍ത്ത ചിത്രം)-മോഹന്‍ലാല്‍,സുരേഷ്‌ ഗോപി
 • ദേവാസുരം(മെഗാ ഹിറ്റ്‌)-മോഹന്‍ലാല്‍
 • ഏകലവ്യന്‍-സുരേഷ്‌ ഗോപി
 • ജാക്ക്പോട്ട്‌(മെഗാ ഹിറ്റ്‌)-മമ്മൂട്ടി
 • ആകാശദൂത്‌-മുരളി
 • മേലെപ്പറമ്പില്‍ ആണ്‍ വീട്‌(ജയറാമിനെ അയല്‍ വക്കത്തെ പയ്യന്‍ ഇമേജിലേക്ക്‌ കൊണ്ടുവന്ന സിനിമ)-ജയറാം
1994
 • തേന്‍മാവിന്‍ കൊമ്പത്ത്‌(മെഗാ ഹിറ്റ്‌)-മോഹന്‍ലാല്‍
 • കമ്മീഷണര്‍(മെഗാ ഹിറ്റ്‌-സുരേഷ്‌ ഗോപിയെ സൂപ്പര്‍സ്റ്റാര്‍ പദവിലേക്കെത്തിച്ച സിനിമ)- സുരേഷ്‌ ഗോപി
 • കാബൂളിവാല-വിനീത്‌
 • കാഷ്മീരം-സുരേഷ്‌ ഗോപി
 • മിന്നാരം-മോഹന്‍ലാല്‍
1995
 • ദ കിംഗ്‌(കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച ചിത്രം,മമ്മൂട്ടി-രണ്‍ജി പണിക്കര്‍-ഷാജി കൈലാസ്‌ കൂട്ടുകെട്ട്‌)-മമ്മൂട്ടി
 • സ്ഫടികം(മെഗാ ഹിറ്റ്‌)-മോഹന്‍ലാല്‍
 • മഴയെത്തും മുന്‍പെ(150 ദിവസം,സൂപ്പര്‍ ഹിറ്റ്‌)-മമ്മൂട്ടി,ശ്രീനിവാസന്‍
 • ഒരു അഭിഭാഷകണ്റ്റെ കേസ്‌ ഡയറി(100 ദിവസം,സൂപ്പര്‍ ഹിറ്റ്‌)-മമ്മൂട്ടി
1996
 • ഹിറ്റ്‌ ലര്‍(മെഗാ ഹിറ്റ്‌)-മമ്മൂട്ടി
1997
 • ആറാം തമ്പുരാന്‍(മെഗാ ഹിറ്റ്‌)-മോഹന്‍ലാല്‍
 • ചന്ദ്രലേഖ-മോഹന്‍ലാല്‍
 • അനിയത്തിപ്രാവ്‌-കുഞ്ചാക്കോ ബോബന്‍
 • ലേലം-സുരേഷ്‌ ഗോപി
 • വര്‍ണ്ണപകിട്ട്‌-മോഹന്‍ലാല്‍
 • ജനാധിപത്യം-സുരേഷ്‌ ഗോപി
1998
 • ഹരികൃഷ്ണന്‍സ്‌-മമ്മൂട്ടി,മോഹന്‍ലാല്‍,കുഞ്ചാക്കോ ബോബന്‍
 • ഒരു മറവത്തൂറ്‍ കനവ്‌-മമ്മൂട്ടി
 • സമ്മര്‍ ഇന്‍ ബത്‌ ലഹേം-ജയറാാ,സുരേഷ്‌ ഗോപി,മോഹന്‍ലാല്‍
 • പഞ്ചാബി ഹൌസ്‌(മെഗാ ഹിറ്റ്‌)-ദിലീപ്‌
1999
 • പത്രം-സുരേഷ്‌ ഗോപി
 • ഫ്രണ്ട്സ്‌-ജയറാം,മുകേഷ്‌,ശ്രീനിവാസന്‍
 • നിറം-കുഞ്ചാക്കോ ബോബന്‍,ശാലിനി
 • ആകാശഗംഗ-ദിവ്യാ ഉണ്ണി
 • വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും-കലാഭവന്‍ മണി
 • തച്ചിലേടത്ത്‌ ചുണ്ടന്‍-മമ്മൂട്ടി
2000-10
2000
 • വല്ല്യേട്ടന്‍-മമ്മൂട്ടി
 • നരസിഹം(175 ദിവസങ്ങള്‍ പ്രദര്‍ശിപ്പിച്ചു,റെക്കോര്‍ഡ്‌ കളക്ഷന്‍)-മോഹന്‍ലാല്‍,മമ്മൂട്ടി
 • തെങ്കാശിപട്ടണം(മെഗാ ഹിറ്റ്‌)-ദിലീപ്‌,സുരേഷ്‌ ഗോപി,ലാല്‍
 • ദാദാ സാഹിബ്‌-മമ്മൂട്ടി
2001
 • രാവണപ്രഭു-മോഹന്‍ലാല്‍
 • ഈ പറക്കും തളിക-ദിലീപ്‌
2002
 • മീശമാധവന്‍(റെക്കോര്‍ഡ്‌ കളക്ഷന്‍,ദിലീപ്‌ സൂപ്പര്‍സ്റ്റാറാകുന്നു)-ദിലീപ്‌
 • കുഞ്ഞിക്കൂനന്‍-ദിലീപ്‌
 • കല്യാണരാമന്‍-ദിലീപ്‌
 • നമ്മള്‍-സിദ്ധാര്‍ഥ്‌
2003
 • ബാലേട്ടന്‍(161 ദിവസം)-മോഹന്‍ലാല്‍
 • ക്രോണിക്ക്‌ ബാച്‌ലര്‍-മമ്മൂട്ടി
 • സി.ഐ.ഡി. മൂസ-ദിലീപ്‌
 • മനസ്സിനക്കരെ-ജയറാം
 • തിളക്കം-ദിലീപ്‌
 • സ്വപ്നക്കൂട്‌-കുഞ്ചാക്കോ ബോബന്‍,പ്രിഥ്വിരാജ്‌,ജയസൂര്യ
2004
 • സേതുരാമയ്യര്‍ സി.ബി. ഐ-മമ്മൂട്ടി
 • 4 ദി പീപ്പ്ള്‍-നരേന്‍,ഭരത്‌
 • കാഴ്ച്ച-മമ്മുട്ടി
2005
 • രാജമാണിക്യം(ഏറ്റവും വലിയ വിജയം)-മമ്മൂട്ടി
 • ഉദയനാണ്‌ താരം(മെഗാ ഹിറ്റ്‌,150 ദിവസം)-മോഹന്‍ലാല്‍
 • നരന്‍(സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ്‌)-മോഹന്‍ലാല്‍
 • തൊമ്മനും മക്കളും(മെഗാ ഹിറ്റ്‌-100 ദിവസം)-മമ്മൂട്ടി,ലാല്‍
 • ഭരത്ചന്ദ്രന്‍ ഐ.പി. എസ്‌-സുരേഷ്‌ ഗോപി
 • അച്ചുവിണ്റ്റെ അമ്മ-നരേന്‍,മീരാ ജാസ്മിന്‍
 • ചാന്ത്പൊട്ട്‌-ദിലീപ്‌
2006
 • കീര്‍ത്തിച്ചക്ര-മോഹന്‍ലാല്‍
 • ക്ളാസ്സ്മേറ്റ്സ്‌(റെക്കോര്‍ഡ്‌ ബ്രേക്കിംഗ്‌ ഹിറ്റ്‌)-പ്രിഥ്വിരാജ്‌,ജയസൂര്യ,ഇന്ദ്രജിത്ത്‌,നരേന്‍
 • രസതന്ത്രം(മെഗാ ഹിറ്റ്‌-150 ദിവസം)-മോഹന്‍ലാല്‍
 • തന്‍മാത്ര-മോഹന്‍ലാല്‍
 • വടക്കുംനാഥന്‍-മോഹന്‍ലാല്‍
 • തുറുപ്പ്ഗുലാന്‍-മമ്മൂട്ടി
2007
 • ഹലോ-മോഹന്‍ലാല്‍
 • മായാവി-മമ്മൂട്ടി
 • കഥ പറയുമ്പോള്‍-ശ്രീനിവാസ,മമ്മൂട്ടി
 • ബിഗ്‌ ബി-മമ്മൂട്ടി
 • ചോട്ടാ മുംബൈ-മോഹന്‍ലാല്‍
 • ചോക്കലേറ്റ്‌-പ്രിഥ്വിരാജ്‌,ജയസൂര്യ
 • വിനോദയാത്ര-ദിലീപ്‌
 • അറബികഥ-ശ്രീനിവാസന്‍,ജയസൂര്യ
2008
 • ട്വണ്റ്റി-ട്വണ്റ്റി(33 കോടി കളക്ഷന്‍,റെക്കോര്‍ഡ്‌)-മോഹന്‍ലാല്‍,മമ്മൂട്ടി,ജയറാം,സുരേഷ്‌ ഗോപി,ദിലീപ്‌
 • അണ്ണന്‍ തമ്പി(15 കോടി കളക്ഷനോടെ 2008-ല്‍ രണ്ടാം സ്ഥാനത്ത്‌)-മമ്മൂട്ടി
 • വെറുതെ ഒരു ഭാര്യ-ജയറാം
 • മാടമ്പി-മോഹന്‍ലാല്‍
2009
 • പഴശ്ശി രാജ-മമ്മൂട്ടി
 • ചട്ടമ്പി നാട്‌-മമ്മൂട്ടി
 • 2 ഹരിഹര്‍ നഗര്‍(8.7 കോടി കളക്ഷന്‍)-മുകേഷ്‌,ജഗദീഷ്‌,അശോകന്‍,സിദ്ധിക്ക്‌
 • ഇവര്‍ വിവാഹിതരായാല്‍-ജയസൂര്യ
 • പുതിയ മുഖം-പ്രിഥ്വിരാജ്‌
 • പാസ്സഞ്ചര്‍(സൂപ്പര്‍ ഹിറ്റ്‌)-ദിലീപ്‌
 • ഭ്രമരം(ഹിറ്റ്‌)-മോഹന്‍ലാല്‍
2010
 • ശിക്കാര്‍-മോഹന്‍ലാല്‍
 • പോക്കിരി രാജ-മമ്മൂട്ടി,പ്രിഥ്വിരാജ്‌
 • മലര്‍വാടി ആര്‍ട്സ്‌ ക്ളബ്ബ്‌
 • ഹാപ്പി ഹസ്ബണ്റ്റ്സ്‌-ജയറാം,ജയസൂര്യ,ഇന്ദ്രജിത്ത്‌